കിങ്ഫിഷ‌ർ എയർലൈൻസിന്റെ ആസ്തി കണ്ടുകെട്ടണമെന്ന് കർണാടക ഹൈക്കോടതി

By Web DeskFirst Published Nov 19, 2016, 1:48 AM IST
Highlights

ബംഗലൂരു: വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷ‌ർ എയർലൈൻസിന്റെ പ്രവർത്തനം അവസാനിപ്പിച്ച് കമ്പനിയുടെ ആസ്തി കണ്ടുകെട്ടാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു.ബ്രിട്ടീഷ് കമ്പനിയായ ഏയറോട്രോൺ ലിമിറ്റഡിന്റെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

വിമാനത്തിന്റെ സാങ്കേതിക ഉപകരണങ്ങൾ നൽകിയ ഇടപാടിൽ എയറോട്രോണിന് കിങ്ഫിഷർ എയർലൈൻസ് ആറ് മില്യൺ ഡോളർ നൽകാനുണ്ട്. കിങ്ഫിഷറിന്റെ ആസ്തികൾ കണ്ടുകെട്ടി ലേലം ചെയ്ത് ഈ തുക എയറോട്രോണിന് നൽകണമെന്നാണ് ജസ്റ്റിസ് വിനീത് കോത്താരി ഉത്തരവിട്ടിരിക്കുന്നത്.

തവണകളായി എയറോട്രോണിന് തുക നൽകാമെന്ന് നേരത്തെ കിങ്ഫിഷർ കോടതിയെ അറിയിച്ചിരുന്നെങ്കിലും കമ്പനി ഇതിൽ വീഴ്ച വരുത്തുകയായിരുന്നു.

click me!