ഹോട്ടൽ ഭക്ഷണത്തിന്‍റെ ജിഎസ്‍ടി ഇളവ് കർശനമായി നടപ്പാക്കണമെന്ന് ഉപഭോക്താക്കൾ

Published : Nov 11, 2017, 05:44 PM ISTUpdated : Oct 05, 2018, 12:13 AM IST
ഹോട്ടൽ ഭക്ഷണത്തിന്‍റെ ജിഎസ്‍ടി ഇളവ് കർശനമായി നടപ്പാക്കണമെന്ന് ഉപഭോക്താക്കൾ

Synopsis

ഹോട്ടൽ ഭക്ഷണത്തിന് കേന്ദ്ര സർക്കാർ നടപ്പാക്കിയ  ജിഎസ്‍ടി ഇളവ് കർശനമായി നടപ്പാക്കണമെന്ന് ഉപഭോക്താക്കൾ. ജിഎസ്‍ടിയുടെ  പേരിൽ ഭക്ഷണവില കൂടരുത്. ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ  നിരവധി ഹോട്ടലുകൾ നികുതി കുറച്ചു.

ഹോട്ടൽ ഭക്ഷണത്തിന്റെ ചരക്ക് സേവന നികുതി പരമാവധി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനെ സ്വാഗതം ചെയ്യുകയാണ് ഉപഭോക്താക്കൾ. എന്നാൽ ഇത് നടപ്പാകുമോയെന്നാണ് പലരുടെയും സംശയം. നികുതി കുറയുമ്പോൾ ചില ഹോട്ടലുകളെങ്കിലും ഭക്ഷണ വില ഉയർത്തുമെന്നും ഇക്കൂട്ടർ സംശയിക്കുന്നു. ഹോട്ടലുടമകൾ തങ്ങളിൽ നിന്ന് ഈടാക്കുന്ന നികുതി  സർക്കാരിലേക്ക് കൃത്യമായി ഒടുക്കുന്നുണ്ടോ  എന്ന് പരിശോധിക്കണമെന്നും  ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.

എന്നാൽ ഇത്തരം ആശങ്കയ്ക്കൊന്നും  അടിസ്ഥാനമില്ലെന്നാണ് ഹോട്ടലുടമകളുടെ നിലപാട്.  വില ഉയരുന്ന സാഹചര്യമില്ല.  ഈ മാസം 15 മുതൽ നികുതി കുറച്ചാൽ മതിയെന്നാണ് നിർദ്ദേശമെങ്കിലും പലരും ഇതിനകം ജിഎസ്ടി അഞ്ച് ശതമാനമാക്കി കഴിഞ്ഞു.

അതേസമയം ജിഎസ്‍ടി കുറച്ചതിൽ ഒരു വിഭാഗം ഹോട്ടലുടമകൾക്ക് ആശങ്കയുണ്ട്. ചെറുകിട ഹോട്ടലുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാതെ കോന്പൗണ്ടിംഗ് വ്യവസ്ഥയിൽ അഞ്ച് ശതമാനം നികുതിയാണ് നൽകുന്നത്. അടുത്ത 15 മുതൽ പഞ്ചനക്ഷത്ര പദവിയിൽ താഴെയുള്ള ഹോട്ടലുകളും അഞ്ച് ശതമാനം നികുതി ഈടാക്കാൻ തുടങ്ങുന്പോൾ കച്ചവടം കുറയുമോ എന്നാണ് ഇവരുടെ ആശങ്ക.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!