
ജമ്പ് - സ്റ്റാര്‍ട്ട് ചെയ്യാം. രണ്ടറ്റത്തും ബാറ്ററി ക്ലിപ്പുകള്‍ ഘടിപ്പിച്ച ഗേജ് കൂടിയ രണ്ടുവയറുകള്‍ അടങ്ങിയ ജമ്പ് കേബിള്‍ കിറ്റ് വാങ്ങാന്‍ കിട്ടും. 600 രൂപ മുതല്‍ 2000 രൂപവരെയുള്ള വിലയ്ക്ക് ഇലക്ട്രിക് സ്റ്റോറുകളില്‍ നിന്നോ സ്പെയര്‍ പാര്‍ട്സ് ഷോപ്പുകളില്‍ നിന്നോ ഇത് ലഭ്യമാകും.
ബാറ്ററിയുടെ പോസിറ്റീവ് - നെഗറ്റീവ് ടെര്‍മിനലുകള്‍ തമ്മില്‍ മാറിപോകാതെ കണക്ട് ചെയ്യാനായി ഒന്ന് ചുവന്നതും മറ്റൊന്ന് കറപ്പും നിറത്തിലുള്ള കേബിളുകളായിരിക്കും.
പിന്നെ വേണ്ടത് സഹായമനസ്ഥിതിയുള്ള മറ്റൊരാളുടെ കാറാണ്. ഇരുവാഹനങ്ങളുടെയും ബാറ്ററികള്‍ തമ്മില്‍ കുറഞ്ഞ ദൂരം വരുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുക.
ഹെഡ്‍ലൈറ്റ് പോലുള്ളവ ഓഫാണെന്ന് ഉറപ്പുവരുത്തുക. ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചശേഷം ഇരുവാഹനങ്ങളും ന്യൂട്രല്‍ ഗിയറിലാക്കുക. പോസിറ്റീവ് ടെര്‍മിനലുകള്‍ ചുവന്ന കേബിളുപയോഗിച്ച് ബന്ധിപ്പിക്കുക. ചാര്‍ജ്ജുള്ള ബാറ്ററിയുടെ നെഗറ്റീവ് ടെര്‍മ്മിനല്‍ നമ്മുടെ വാഹനത്തിന്റെ ഏതെങ്കിലും ലോഹഭാഗവുമായി ക്ലിപ്പ് ചെയ്യുക.
നമ്മെ സഹായിക്കാനെത്തിയ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുക. ഒരു മിനിട്ടിന് ശേഷം ചത്ത ബാറ്ററിയുള്ള കാറും സ്റ്റാര്‍ട്ട് ചെയ്യുക. ഈ അവസ്ഥയില്‍ തന്നെ ബാറ്ററികള്‍ തമ്മില്‍ ഘടിപ്പിച്ച കേബിളുകള്‍ സുരക്ഷിതമായി അഴിച്ചുമാറ്റുക.
ചുവന്ന കേബിള്‍ അഴിക്കുമ്പോള്‍ വാഹനത്തിന്റെ ബോഡിയിലും മറ്റും തട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക.
ജംപ് സ്റ്റാര്‍ട്ടിംഗിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.