ലോട്ടറിയുടെ വിധി എന്താകും? : നാളെ വീണ്ടും ജിഎസ്ടി കൗണ്‍സില്‍ യോഗം

By Web TeamFirst Published Feb 23, 2019, 9:52 AM IST
Highlights

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം നടത്തുന്നതിനെതിരെ കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ലോട്ടറി റിയല്‍ എസ്റ്റേറ്റ് വിഷയങ്ങളില്‍ തീരുമാനമെടുക്കാതെ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം അലസിപിരിഞ്ഞത്. 

ദില്ലി: റിയല്‍ എസ്റ്റേറ്റ്, ലോട്ടറി മുതലായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജിഎസ്ടി കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി കുറയ്ക്കുക, ലോട്ടറി നികുതി ഏകീകരണം തുടങ്ങിയവയാകും നാളത്തെ മുഖ്യചര്‍ച്ച വിഷയങ്ങള്‍. 

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം നടത്തുന്നതിനെതിരെ കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ലോട്ടറി റിയല്‍ എസ്റ്റേറ്റ് വിഷയങ്ങളില്‍ തീരുമാനമെടുക്കാതെ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം അലസിപിരിഞ്ഞത്. ഇതേ തുടര്‍ന്നാണ് അംഗങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ സൗകര്യമൊരുക്കിക്കൊണ്ട് ജിഎസ്ടി കൗണ്‍സില്‍ യോഗം 24 ലേക്ക് മാറ്റിയത്. ലോട്ടറി നികുതി ഏകീകരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം നാളെ ഉണ്ടായേക്കും. 

click me!