
വിവിധ മുത്തൂറ്റ് ഗ്രൂപ്പുകൾക്ക് കീഴിലുള്ള മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്, മുത്തൂറ്റ് മിനി എന്നീ ധനകാര്യസ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പിന്‍റെ പരിശോധന. 25 സംസ്ഥാനങ്ങളിലായി ഇവർക്ക് അയ്യായിരത്തിലേറെ ശാഖകളുണ്ട്. കോർപ്പറേറ്റ് ഓഫീസുകളിലും ശാഖകളിലും ഒരേസമയമാണ് പരിശോധന. കണക്കിൽപ്പെടാത്ത സ്വത്തുക്കൾ ഈ കന്പനികളുടെ കൈവശമുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് റെയ്ഡ്. ഡിആർഐ, എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരും പരിശോധനയിൽ സഹകരിക്കുന്നുണ്ട്.
മൈക്രോഫിനാൻസ്, സ്വർണ വായ്പ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളാണിത്. 26,000 കോടിയിലധികം ആസ്തിയുള്ള ഈ ഗ്രൂപ്പുകൾക്ക് കീഴിൽ ഇരുപത്തയ്യായിരത്തിലധികം ജീവനക്കാരുണ്ട്. റെയ്ഡ് വിവരം പുറത്ത് വന്നതിനെ തുടർന്ന് ഓഹരി വിപണിയിൽ മൂത്തൂറ്റ് നഷ്ടത്തിലാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.