ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാകും

Published : Aug 06, 2018, 11:17 PM IST
ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാകും

Synopsis

2018- 19 ല്‍ ഇന്ത്യ വൈദ്യുതി മിച്ച രാജ്യമെന്ന പദവി നേടിയെടുക്കുമെന്ന് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി (സിഇഎ) അറിയിച്ചു. 

ദില്ലി: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍ വലിയ നേട്ടം കൈവരിക്കാനൊരുങ്ങുന്നു. 2018- 19 ല്‍ ഇന്ത്യ വൈദ്യുതി മിച്ച രാജ്യമെന്ന പദവി നേടിയെടുക്കുമെന്ന് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി (സിഇഎ) അറിയിച്ചു. 

ഈ വര്‍ഷം 4.6 ശതമാനം മൊത്തം ഊര്‍ജ മിച്ചവും 2.5 ശതമാനം പീക്ക് ( തിരക്കേറിയ ഘട്ടങ്ങളില്‍) വൈദ്യുതി മിച്ചവും രേഖപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി വ്യക്തമാക്കി. 2018-19 ല്‍ ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാവുമെന്ന് കഴിഞ്ഞ വര്‍ഷം സിഇഎ വ്യക്തമാക്കിയിരുന്നു. സിഇഎ കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ട എല്‍ജിബി റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിശദീകരണമുണ്ടായിരുന്നത്.  

PREV
click me!

Recommended Stories

വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?
'സിറ്റുവേഷന്‍ഷിപ്പ്' ഇനി പ്രണയത്തില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും; 40 കഴിഞ്ഞാല്‍ 'ഔട്ട്', പകരം വരുന്നത് ചെറുപ്പക്കാരും എഐയും!