മാരുതിയും ടൊയോട്ടയും കൈകോര്‍ക്കുന്നു ഇനി സംഭവിക്കുക വിപ്ലവമാകും

By Web TeamFirst Published Aug 6, 2018, 10:38 PM IST
Highlights

ഭാവിയില്‍ ഇരുവരും ഒന്നിച്ചാവും ഇന്ത്യാക്കാര്‍ക്കായി കാറുകള്‍ നിര്‍മ്മിക്കുക

ദില്ലി: മാരുതി സുസുക്കിയും ടൊയോട്ടയും കൈകോര്‍ത്ത് മുന്നേറാന്‍ തീരുമാനിച്ചു കഴിഞ്ഞു. തല്‍ക്കാലമില്ലെങ്കിലും ഭാവിയില്‍ ഇരുവരും ഒന്നിച്ചാവും ഇന്ത്യാക്കാര്‍ക്കായി കാറുകള്‍ നിര്‍മ്മിക്കുക. ഇതിനുളള തുടര്‍ നടപടിയെന്ന നിലയില്‍ ബാംഗ്ലൂര്‍ ബിഡദിയിലെ ടൊയോട്ടയുടെ പ്ലാന്‍റില്‍ സുസുക്കി നിക്ഷേപം നടത്തിയിരിക്കുകയാണ്. 

ഇരു കമ്പനികളും സഹകരിക്കുന്നതിന്‍റെ കരാര്‍ അനുസരിച്ച് റീബോഡി, റീബാഡ്ജ് എന്നിവയ്ക്കായി സുസുക്കിയ്ക്ക് ടൊയോട്ടയുടെ കൊറോള മോഡല്‍ വിട്ടുനല്‍കും. പകരമായി ടൊയോട്ടയ്ക്ക് മാരുതിയുടെ വിറ്റാര ബ്രെസ്സയും ബലേനോയും റീബോഡി, റീബാഡ്ജ് എന്നിവയ്ക്കായി ലഭിക്കും. ഭാവിയില്‍ പരസ്പരം സഹകരിച്ച് കാറുകള്‍ വികസിപ്പിച്ച് മുന്നേറാനുളള പദ്ധതിയാണിത്. 

പ്രതിവര്‍ഷം ഒന്നര ലക്ഷം കാറുകള്‍ വില്‍ക്കാന്‍ ശേഷിയുളള പ്ലാന്‍റാണ് ബിഡദിയിലുളളത്. സുസുക്കിയുടെ നിക്ഷേപം കൂടി ലഭിക്കുന്നതോടെ പ്ലാന്‍റ് കൂടുതല്‍ ആധൂനികരിക്കുമെന്നാണ് ടെയോട്ട നല്‍കുന്ന സൂചന. സുസുക്കി -ടെയോട്ട സംഖ്യ രൂപീകൃതമാകുന്നതിലൂടെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ അത് വലിയ വിപ്ലവമാകുമെന്നാണ് കരുതുന്നത്.   
   

click me!