
ദില്ലി: ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പ്പാദക രാജ്യമായി ഇന്ത്യ. ലോക സ്റ്റീല്‍ അസോസിയേഷന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. 51 ശതമാനം വിഹിതത്തോടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്.
2018 ല്‍ ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം 4.9 ശതമാനം വര്‍ധിച്ച് 106 മില്യണ്‍ ടണ്‍ ആയിരുന്നു. 2017 ല്‍ ഇത് 101.5 മില്യണ്‍ ടണ്‍ ആയിരുന്നു. എന്നാല്‍, ജപ്പാന്‍റെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 0.3 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. ഇതോടെ ജപ്പാന്‍റെ ഉല്‍പ്പാദനം 104.3 മില്യണ്‍ ടണ്ണായി കുറഞ്ഞു.
ലോകത്തെ സ്റ്റീല്‍ ഉല്‍പ്പാദന മേഖലയിലെ ഏറ്റവും പ്രബലമായ വ്യാവസായിക സംഘടനയാണ് ലോക സ്റ്റീല്‍ അസോസിയേഷന്‍. അന്താരാഷ്ട്ര തലത്തിലെ സ്റ്റീല്‍ ഉല്‍പാദത്തിന്‍റെ 85 ശതമാനവും ഈ സംഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അംഗങ്ങളുടെ കൈവശമാണ്.