'പഞ്ചസാരയെ' ചൈനയിലേക്ക് കയറ്റിവിടാന്‍ ഇന്ത്യ

By Web TeamFirst Published Nov 9, 2018, 11:09 PM IST
Highlights

നിലവില്‍ ചൈനയില്‍ ആവശ്യമുളള അത്രയും പഞ്ചസാര അവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല. ചൈനയിലെ പഞ്ചസാര ഉല്‍പ്പാദനം 1.05 കോടി ടണ്‍ ആണ്. എന്നാല്‍ അവര്‍ക്ക് ആവശ്യമായി വരുന്നത് 1.5 കോടി ടണ്ണും. 

ഭോപ്പാല്‍: അടുത്ത വര്‍ഷം ആദ്യം മുതല്‍ ചൈനയിലേക്ക് അസംസ്കൃത പഞ്ചസാര കയറ്റുമതി ചെയ്യാന്‍ പദ്ധതി തയ്യാറാക്കി ഇന്ത്യ. ഒരു ദശാബ്ദത്തിന് ശേഷമാണ് ചൈനയിലേക്ക് ഇന്ത്യ പഞ്ചസാര കയറ്റുമതി ചെയ്യാനെരുങ്ങുന്നത്. 

നിലവില്‍ ചൈനയില്‍ ആവശ്യമുളള അത്രയും പഞ്ചസാര അവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല. ചൈനയിലെ പഞ്ചസാര ഉല്‍പ്പാദനം 1.05 കോടി ടണ്‍ ആണ്. എന്നാല്‍ അവര്‍ക്ക് ആവശ്യമായി വരുന്നത് 1.5 കോടി ടണ്ണും. ചൈനയിലേക്ക് കയറ്റുമതി തുടങ്ങുന്നതോടെ ഇന്ത്യയിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അത് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ. 

ഇപ്പോള്‍ അധിക ഉല്‍പ്പാദനം കാരണം ഇന്ത്യയില്‍ പഞ്ചസാര വ്യവസായം വിലയിടിവ് നേരിടുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.25 കോടി ടണ്‍ ആയിരുന്ന ഇന്ത്യയിലെ പഞ്ചസാര ഉല്‍പ്പാദനം എന്നാല്‍, ഇന്ത്യയിലെ ആഭ്യന്തര ഉപഭോഗത്തിന് 2.6 കോടി ടണ്‍ മതി. ഇതാണ് രാജ്യത്തെ പഞ്ചസാര വിപണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 

ചൈനയിലേക്ക് 20 ലക്ഷം ടണ്‍ പഞ്ചസാരയാണ് ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയ്ക്കാന്‍ ആലോചിക്കുന്നത്. ഇതാനായി ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷനും ചൈനയിലെ പൊതുമേഖല സ്ഥാപനമായ കോഫ്കോയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു.

click me!