ചിപ്പില്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കും

By Web TeamFirst Published Nov 9, 2018, 9:50 PM IST
Highlights

റിസര്‍വ് ബാങ്കിന്‍റെ ഈ ഉത്തരവ് ആഭ്യന്തര കാര്‍ഡുകള്‍ക്കും രാജ്യന്തര കാര്‍ഡുകള്‍ക്കും ബാധകമാണ്. മിക്ക ബാങ്കുകളുടെ ഉപഭോക്താക്കളും ഇപ്പോഴും മാഗ്നെറ്റിക് സ്ട്രൈപ്പ് കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. 

മുംബൈ: ഡിസംബര്‍ 31 ന് മുന്‍പ് ചിപ്പ് അടിസ്ഥാനമാക്കിയുളള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് അനുവദിക്കണമെന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. ചിപ്പ് ഘടിപ്പിച്ച ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ നവീന കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്കും പുതിയ ഇടപാടുകര്‍ക്കും അനുവദിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചത്. ഇതോടെ രാജ്യത്ത് മാഗ്നെറ്റിക് സ്ട്രൈപ്പ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയാതെയാവും. 

റിസര്‍വ് ബാങ്കിന്‍റെ ഈ ഉത്തരവ് ആഭ്യന്തര കാര്‍ഡുകള്‍ക്കും രാജ്യന്തര കാര്‍ഡുകള്‍ക്കും ബാധകമാണ്. മിക്ക ബാങ്കുകളുടെ ഉപഭോക്താക്കളും ഇപ്പോഴും മാഗ്നെറ്റിക് സ്ട്രൈപ്പ് കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം കാര്‍ഡുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. 

ചിപ്പിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇഎംവി കാര്‍ഡുകളില്‍ ചിപ്പില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ ഇവ ചോര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്‍റെ നടപടി. യൂറോ പേ, മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുടെ ചുരുക്കപ്പേരാണ് ഇഎംവി.

click me!