വിദേശി ബ്രാന്‍ഡുകള്‍ പിടിമുറുകുന്നു; ബിയര്‍ വിപണിയില്‍ കിംഗ്ഫിഷറിന് ക്ഷീണം

Published : Dec 26, 2017, 11:28 PM ISTUpdated : Oct 04, 2018, 11:54 PM IST
വിദേശി ബ്രാന്‍ഡുകള്‍ പിടിമുറുകുന്നു; ബിയര്‍ വിപണിയില്‍ കിംഗ്ഫിഷറിന് ക്ഷീണം

Synopsis

ബെംഗളൂരു:  പതിറ്റാണ്ടുകളായി ഇന്ത്യന്‍ ബിയര്‍ വിപണി അടക്കി വാഴുന്നത് വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ്ഫിഷറാണ്. വീര്യംകുറഞ്ഞ മദ്യം എന്ന നിലയില്‍ ബിയറിനെ പ്രാപിച്ച ഇന്ത്യക്കാര്‍ക്ക് ഇത്രകാലവും വിരുന്നൊരുക്കിയത് കിംഗ്ഫിഷറായിരുന്നെങ്കിലും ആ പ്രതാപത്തിന് കോട്ടം തട്ടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ യുവത്വം വിദേശബിയറുകളോടും പുതിയ ബ്രാന്‍ഡുകളോടും താത്പര്യം കാണിച്ചു തുടങ്ങിയതോടെ കടുത്ത മത്സരമാണ് ബിയര്‍ വിപണിയില്‍ കിംഗ്ഫിഷര്‍ നേരിടുന്നത്. 

അന്താരാഷ്ട്ര മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ യൂറോമോണിറ്റര്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2011-നും 2016-നും ഇടയിലുള്ള അഞ്ച് വര്‍ഷത്തില്‍ തങ്ങളുടെ 4.3 ശതമാനം മാര്‍ക്കറ്റ് വിഹിതം കിംഗ്ഫിഷറിന് നഷ്ടമായിട്ടുണ്ട്. എങ്കിലും ബിയര്‍ വിപണിയുടെ 46 ശതമാനവും കൈയടിക്കി വച്ചിരിക്കുന്നത് കിംഗ്ഫിഷറാണ്. 

ഡച്ച് ബീര്‍ കമ്പനിയായ കാള്‍സ്‌ബെര്‍ഗും ലോകത്തെ ഏറ്റവും വലിയ മദ്യഉത്പാദകരായ ആന്‍ഹ്യൂസര്‍ ബുച്ചും ആണ് കിംഗ്ഫിഷറിന് ഭീഷണിയായി ഇന്ത്യന്‍ വിപണിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇവരുടെ പല ബ്രാന്‍ഡുകളും അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ഇരട്ടിയോളം വര്‍ധനയാണ് വില്‍പനയിലുണ്ടാക്കിയത്. 

യൂറോമോണിറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 46 ശതമാനമാണ് വിവിധ കിംഗ്ഫിഷര്‍ ബ്രാന്‍ഡുകളുടെ വിപണിവിഹിതം. കാള്‍സ്‌ബെര്‍ഗിന്റെ ടുബോര്‍ഗ് എന്ന ബിയറാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന രണ്ടാമത്തെ ബിയര്‍ ബ്രാന്‍ഡ്. 11.1 ശതമാനമാണ് ടുബോര്‍ഗിന്റെ വിപണി വിഹിതം. കമ്പനിയുടെ കാള്‍സ്‌ബെര്‍ഗ് എന്ന ബിയറിന് 5.8 ശതമാനം വിപണി വിഹിതമുണ്ട്. ആന്‍ഹ്യൂസര്‍ ബുച്ചിന്റെ ഹെവാര്‍ഡ്‌സ് ബിയറാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൂന്നാമത്തെ ബ്രാന്‍ഡ്. 10.7 ശതമാനമാണ് ഇതിന്റെ വിഹിതം. ബുഡൈ്വസറാണ് മറ്റൊരു ജനപ്രിയബ്രാന്‍ഡ്. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇപിഎഫ് സ്കീം 2026: കൈയിൽ കിട്ടുന്ന ശമ്പളം കൂടുമോ? | EPFO 2026
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ലേബലിംഗും; പ്രമുഖ ഭക്ഷ്യ ബ്രാൻഡുകൾക്ക് നോട്ടീസ് അയച്ച് എഫ്എസ്എസ്എഐ