മുന്നേറാനാകാതെ ഇന്ത്യന്‍ നാണയം; മൂല്യം വീണ്ടും 74 ന് അടുത്ത്

Published : Nov 01, 2018, 11:59 AM IST
മുന്നേറാനാകാതെ ഇന്ത്യന്‍ നാണയം; മൂല്യം വീണ്ടും 74 ന് അടുത്ത്

Synopsis

ഇന്നലെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 74.08 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ രാവിലെ ദൃശ്യമായ ഉണര്‍വ് രൂപയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു. 

മുംബൈ: വിനിമയ വിപണിയില്‍ നിന്ന് വ്യാഴാഴ്ച്ച പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് രൂപയുടെ മൂല്യത്തില്‍ ചെറിയ മുന്നേറ്റം പ്രകടമാണെങ്കിലും രൂപയുടെ മൂല്യം ഇപ്പോഴും 74 ന് അടുത്ത് തുടരുന്നത് ആശങ്ക പടര്‍ത്തുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് ചെറിയ മുന്നേറ്റമുണ്ടായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 73.84 എന്ന നിലയിലാണ്. 

ഇന്നലെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 74.08 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ രാവിലെ ദൃശ്യമായ ഉണര്‍വ് രൂപയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു. 

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യമുയരാനുളള മറ്റൊരു കാരണം. ക്രൂഡ് ഓയിലിന്‍റെ വില ഇന്ന് ബാരലിന് 74.58 ഡോളര്‍ എന്ന നിലയിലേക്ക് വരെ ഇടിഞ്ഞു. ഇറക്കുമതി മേഖലയിലുളളവരും ബാങ്കുകളും ഡോളര്‍ വിറ്റഴിക്കുന്നത് കൂടിയതും രൂപയെ സഹായിക്കുന്നുണ്ട്.

PREV
click me!

Recommended Stories

ജോലി നഷ്ടപ്പെട്ടോ? ആത്മവിശ്വാസം കൈവിടേണ്ട; അതിജീവിക്കാന്‍ ഇതാ 12 മാസത്തെ സാമ്പത്തിക രൂപരേഖ
ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!