
വേള്‍ഡ് പ്‌ളേയുടെ ഈ വര്‍ഷത്തെ ഗ്ലോബല്‍ പേയ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇ കൊമേഴ്‌സ് വിപണിയായി വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയെ ഇന്ത്യ 2034 ഓടെ മറി കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ചൈനയാണ് ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് വിപണി. 2020 ഓടെ ഇന്ത്യയുടെ ഇ കൊമേഴ്‌സ് രംഗം 63. 7 ബില്യണ്‍ യു.എസ് ഡോളറിന്റെ ബിസിനസ് നേടും. വാര്‍ഷിക വളര്‍ച്ച 28 ശതമാനമായി മാറും. ഇന്ത്യയിലെ വലിയ ജനസംഖ്യയും ഇന്റര്‍നെറ്റ് മൊബൈല്‍ ഉപയോഗ നിരക്കും വളര്‍ച്ചയ്ക്ക് സഹായകരമാണ്. ഇപ്പോള്‍ തന്നെ പ്രമുഖ ഇ കൊമഴ്‌സ് കമ്പനികളെല്ലാം ഇന്ത്യന്‍ വിപണിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ലോകത്തിലെ 30 രാജ്യങ്ങളിലെ ഇ കൊമേഴസ് വിപണി അവലോകനം ചെയ്താണ് വേള്‍ഡ് പ്ലേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.