
ദില്ലി: സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്ത് ഒന്നാമതാവുമെന്ന് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക ഏജന്‍സിയായ സാക്ച്വം വെല്‍ത്ത് മാനേജ്‌മെന്റാണ് ഇതുസംബന്ധിച്ച് പഠനറിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
ആഗോളതലത്തില്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടായിട്ടുണ്ടെങ്കിലും സാമ്പത്തിക പരിഷ്‌കാരങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ദീര്‍ഘകാല വളര്‍ച്ച സാധ്യമാണെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. പലരാജ്യങ്ങളുടേയും സാമ്പത്തിക വളര്‍ച്ച 2-3 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച ആര്‍ജ്ജിക്കാന്‍ വരും മാസങ്ങളില്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നത്.
സാമ്പത്തികവളര്‍ച്ചയില്‍ ചൈനയെ മറികടക്കുന്നതോടൊപ്പം ഇന്ത്യന്‍ ഓഹരിവിപണി ലോകത്തെ അഞ്ചാമത്തെ വലിയ ഓഹരിവിപണിയായി വളരുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. നിലവില്‍ 10,490-10,580 എന്ന നിലയില്‍ നില്‍ക്കുന്ന നിഫ്റ്റി സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 11,200-11,500 വരെ ഉയരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.