ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വന്‍ ലാഭത്തില്‍

Published : Aug 09, 2018, 08:14 PM IST
ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വന്‍ ലാഭത്തില്‍

Synopsis

എച്ച്പിസിഎല്ലിന് ഈ പാദത്തില്‍ 1729 കോടി രൂപയുടെ ലാഭമാണ് നേടിയത്

ദില്ലി: പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് വന്‍ ലാഭ വര്‍ദ്ധന. ഏപ്രില്‍- ജൂണ്‍ പാദത്തിലെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുളള പരിശോധനയിലാണ് ലാഭ വര്‍ദ്ധന പ്രകടമായത്. പൊതുമേഖല എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികളാണ് ലാഭ വര്‍ദ്ധന പ്രകടിപ്പിച്ചത്. 

എച്ച്പിസിഎല്ലിന് ഈ പാദത്തില്‍ 1729 കോടി രൂപയുടെ ലാഭമാണ് നേടിയത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 86 ശതമാനം കൂടുതലാണിത്. ബിപിസിഎല്ലിന്‍റെ ലാഭം മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചത്. ലാഭ വര്‍ദ്ധന 2293.26 കോടി രൂപയാണ്. 

ഓരോ ബാരല്‍ ക്രൂഡ് ശുദ്ധീകരിച്ച് വില്‍ക്കുമ്പോഴും എച്ച്പിസിഎല്ലിന് 7.15 ഡോളര്‍ ലാഭമുണ്ടാക്കാനായി. ബിപിസിഎല്ലിന് ഒരു ബാരല്‍ ക്രൂഡ് ശുദ്ധീകരിച്ച് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭം 7.49 ഡോളറാണ്.    

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം