- Home
- Money
- News (Money)
- ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? 2025-ലെ ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും സമ്പന്നമായ 10 കുടുംബങ്ങളുടെ പട്ടിക അറിയാം

വാൾട്ടൺ ഫാമിലി
അമേരിക്കയിലെ ഏറ്റവും സമ്പന്നമായ കുടുംബം ആണ് വാൾട്ടൺ ഫാമിലി. വാൾമാർട്ടിന്റെ 513.4 ബില്യൺ വരുമാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന വാൾട്ടൺ കുടുംബത്തിന് വാൾമാർട്ടിന്റെ ഓഹരിയുടെ 46% ഉടമസ്ഥാവകാശം ഉണ്ട്. 247 ബില്യൺ ആണ് ഈ കുടുംബത്തിന്റെ ആസ്തി അതായത് ഏകദേശം 20 ലക്ഷം കോടി രൂപ.
അൽ നഹ്യാൻ കുടുംബം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിൽ ഒന്നാം സ്ഥാനത്താണ് അൽ നഹ്യാൻ കുടുംബം. 335.9 ബില്യൺ ഡോളർ ആണ് ഇവരുടെ ആസ്തി. അതായത് ഏകദേശം 30 ലക്ഷം കോടിയോളം രൂപ. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ നഹ്യാൻ കുടുംബം, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഭരണ ശക്തിയാണ്,
അൽ സൗദ് കുടുംബം
സൗദി അറേബ്യയിലെ രാജാവ , പ്രധാന സർക്കാർ മന്ത്രിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അൽ സൗദ് കുടുംബത്തിലെ അംഗങ്ങളാണ്. ആസ്തി 213.6 ബില്യൺ ഡോളർ ആണ്
അൽ താനി ഫാമിലി
ഖത്തറിലെ അൽ താനി കുടുംബം, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് മേഖലയിൽ വരുമാനം കണ്ടെത്തുന്നു. കടലിലെ വാതക ശേഖരത്തിന്റെ ഉത്പാദനം അവരെ ആഗോള സമ്പത്തിന്റെ കൊടുമുടിയിലേക്ക് എത്തിച്ചു. 199.5 ബില്യൺ ഡോളർ ആണ് ആസ്തി.
ഹെർമിസ് കുടുംബം
ആഡംബര ഫാഷൻ ബ്രാൻഡിന് പേരുകേട്ട ഹെർമിസ് കുടുംബം യൂറോപ്പിലെ ഏറ്റവും സമ്പന്നമായ കുടുംബാണ്. 184.5 ബില്യൺ ഡോളറാണ് ഈ കുടുംബത്തിന്റെ ആസ്തി.
അംബാനി കുടുംബം
അംബാനി കുടുംബം പട്ടികയിൽ എട്ടാമതാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയം അംബാനി കുടുംബത്തിന്റ പേരിലാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയാണ് റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്നത്. 105.6 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി

