
റിയാദ്: എണ്ണവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയെ ആശങ്കയറിച്ച് ഇന്ത്യ. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഇക്കാര്യങ്ങള്‍ സൗദി അറേബ്യയുടെ ഊര്‍ജ, വാണിജ്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.
രാജ്യത്ത് എണ്ണവില കുതിച്ചുയരുകയാണെന്നും ഇത് ഉപഭോക്താക്കളെയും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. സുസ്ഥിരവും ന്യായവുമായ വില നടപ്പില്‍ വരുത്തുന്നതിനായിരുന്ന സംഭാഷണത്തില്‍ ഊന്നല്‍.
സൗദി മന്ത്രി അനുകൂലമായ മറുപടിയാണ് നല്‍കിയതെന്നറിയുന്നു. ആഗോള സാമ്പത്തിക വികസനത്തിന് പിന്തുണ നല്‍കുന്നതായും ആവശ്യമായ എണ്ണ ഉല്‍പ്പാദിപ്പിക്കാനും മറ്റ് രാജ്യങ്ങള്‍ക്ക് ന്യായമായ തോതില്‍ വിതരണം ചെയ്യാനുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടതായും മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.