
കൊച്ചി: ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞത് രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പരത്തുന്നുണ്ടെങ്കിലും പ്രവാസികള്‍ക്ക് ആഹ്ലാദമാണ്. ഡോളറിനെതിരായി ഇന്ന് മാത്രം 49 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയത്. 68.61 രൂപയില്‍ തുടങ്ങിയ വ്യാപാരം 10 മണിയോടെ തന്നെ 69 കടന്നു. 68.80 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. 18.73 രൂപയാണ് ഇന്ന് യുഎഇ ദിര്‍ഹമിന് ലഭിച്ചത്.
വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...
യു.എസ് ഡോളര്‍............. 68.80
യൂറോ................................. 79.71
യു.എ.ഇ ദിര്‍ഹം................ 18.73
സൗദി റിയാല്‍................... 18.34
ഖത്തര്‍ റിയാല്‍................. 18.90
ഒമാന്‍ റിയാല്‍................... 178.95
ബഹറൈന്‍ ദിനാര്‍............ 183.00
കുവൈറ്റ് ദിനാര്‍.................. 226.77
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.