
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാര ആഴ്ചയുടെ ആദ്യദിനം സെന്‍സെക്‌സ് 318 പോയന്റ് താഴ്ന്ന് 37768ലാണ് എത്തിനില്‍ക്കുന്നത്. നിഫ്റ്റിയും വലിയ തിരിച്ചടി നേരിടുകയാണ്. 96 പോയന്റ് നഷ്ടത്തില്‍ 11418 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബിഎസ്ഇയിലെ 657 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1069 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, വേദാന്ത, വിപ്രോ, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി തുടങ്ങിയവയുടെ ഓഹരികളെ ഇടിവ് ബാധിച്ചിട്ടില്ല.
അതേസമയം എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി,യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.