കീറിയ നോട്ടുകളുടെ മൂല്യം ഇനി മുതല്‍ അളന്ന് നിശ്ചയിക്കും

Published : Sep 15, 2018, 01:05 PM ISTUpdated : Sep 19, 2018, 09:26 AM IST
കീറിയ നോട്ടുകളുടെ മൂല്യം ഇനി മുതല്‍ അളന്ന് നിശ്ചയിക്കും

Synopsis

2,000 രൂപ ഉള്‍പ്പടെയുള്ള പുതിയ നോട്ടുകള്‍ക്കും ഈ പുതിയ മാര്‍ഗനിര്‍ദ്ദേശം ബാധകമാണ്.

ദില്ലി: കീറിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ഇനി മുതല്‍ കീറിപ്പോയ നോട്ടുകളുടെ ഭാഗത്തിന്റെ തോതനുസരിച്ചായിരിക്കും പകരം പണം കിട്ടുക. കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ ഉപഭോക്താവിന് മുഴുവന്‍ തുകയും ലഭിക്കും. കുറച്ചേ ഉള്ളുവെങ്കില്‍ പകുതി തുകയാകും കിട്ടുക. വളരെ കുറച്ചാണെങ്കില്‍ പകരം കാശ് ലഭിക്കുകയുമില്ല.

2,000 രൂപ ഉള്‍പ്പടെയുള്ള പുതിയ നോട്ടുകള്‍ക്കും ഈ പുതിയ മാര്‍ഗനിര്‍ദ്ദേശം ബാധകമാണ്. എല്ല നോട്ടുകള്‍ക്കും വ്യത്യസ്ത അളവുകോല്‍ ആയതിനാല്‍ കാല്‍ക്കുലേറ്റര്‍ പോലുള്ളവയുടെ സഹായമില്ലാതെ കീറിയ ഭാഗത്തിന്റെ അളവും തിരികെ നല്‍കേണ്ട തുകയും കണക്കാക്കാനാകില്ല. അതേ സമയം 20 രൂപ വരെയുള്ള നോട്ടുകള്‍ക്ക് പകുതി തുക തിരികെ നല്‍കുന്ന വ്യവസ്ഥയില്ല. എന്നാല്‍ 50 രൂപ മുതല്‍ മുകളിലോട്ടുള്ള കറന്‍സികള്‍ക്ക് കീറിയ ഭാഗത്തിന്റെ അളവനുസരിച്ച് പകുതി തുക ലഭിക്കും.
 

PREV
click me!

Recommended Stories

സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍; ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും