ചേന്ദമംഗലത്തിന് ഒരു കൈത്താങ്ങ്; ചേക്കുട്ടിപ്പാവകളുമായി ഇന്‍ഫോപാര്‍ക്ക് ടെക്കികള്‍

Published : Oct 11, 2018, 12:21 PM IST
ചേന്ദമംഗലത്തിന് ഒരു കൈത്താങ്ങ്; ചേക്കുട്ടിപ്പാവകളുമായി ഇന്‍ഫോപാര്‍ക്ക് ടെക്കികള്‍

Synopsis

കെപിഎംജി, നെസ്റ്റ്, റൂബീസ് സെവൻ, ലിറ്റ്മസ് സെവൻ, ഇഎക്സ്എല്‍, ടിസിഎസ്, മാരിയപ്പ്സ് എന്നീ കമ്പനികളിലെ ജീവനക്കാരാണ് പ്രോഗസീവ് ടെക്കീസ് എന്ന കൂട്ടായ്മയിലൂടെ പാവനിർമ്മാണത്തിൽ പങ്കാളികളായത്. ഓൺലൈനിലൂടെ കിട്ടിയ ഒര്‍ഡറുകൾ പ്രകാരം ആവശ്യക്കാർക്ക് ചേക്കുട്ടിപ്പാവകളെ വിതരണം ചെയ്തു. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളെ വിതരണ ചടങ്ങിൽ ആദരിച്ചു.

കൊച്ചി: ചേന്ദമംഗലത്തെ കൈത്തറിമേഖലയ്ക്ക് കൈത്താങ്ങാകുവാനാണ് ഇൻഫോപാർക്കിലെ ഒരു കൂട്ടം ടെക്കികൾ നിര്‍മ്മിച്ച ചേക്കുട്ടിപ്പാവകള്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ രണ്ട് ദിവസത്തെ പരിശീലന പരിപാടിക്ക് ശേഷം ഏഴ് കമ്പനികളിലെ ജീവനക്കാർ ഒന്നിച്ച് നിർമ്മിച്ച അയ്യായിരത്തോളം ചേക്കുട്ടിപ്പാവകളാണ് വിതരണം ചെയ്തത്. 

കെപിഎംജി, നെസ്റ്റ്, റൂബീസ് സെവൻ, ലിറ്റ്മസ് സെവൻ, ഇഎക്സ്എല്‍, ടിസിഎസ്, മാരിയപ്പ്സ് എന്നീ കമ്പനികളിലെ ജീവനക്കാരാണ് പ്രോഗസീവ് ടെക്കീസ് എന്ന കൂട്ടായ്മയിലൂടെ പാവനിർമ്മാണത്തിൽ പങ്കാളികളായത്.

ഓൺലൈനിലൂടെ കിട്ടിയ ഒര്‍ഡറുകൾ പ്രകാരം ആവശ്യക്കാർക്ക് ചേക്കുട്ടിപ്പാവകളെ വിതരണം ചെയ്തു. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളെ വിതരണ ചടങ്ങിൽ ആദരിച്ചു.

ചേക്കുട്ടി എന്ന ആശയം പ്രാവർത്തികമാക്കിയ ലക്ഷ്മിയും ഗോപിനാഥും ചടങ്ങിൽ പങ്കെടുത്തു. ചേക്കുട്ടിപ്പാവകളെ വിറ്റുകിട്ടിയ പണം ചേന്ദമംഗലത്തെ കൈത്തറിയൂണിറ്റുകൾക്ക് പ്രോഗ്രസീവ് ടെക്കീസ് കൈമാറും. 
 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍