മൂല്യം വീണ്ടും ഇടിഞ്ഞു ; രൂപ 75 ലേക്ക്

By Web TeamFirst Published Oct 11, 2018, 11:43 AM IST
Highlights

രൂപയുടെ തകര്‍ച്ച ഇതേപോലെ തുടരുകയാണെങ്കില്‍ അധികം വൈകാതെ മൂല്യം 75-ല്‍ എത്താനാണ് സാധ്യത. 

മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികളുടെ തകര്‍ച്ച തുടരുന്നു.നിക്ഷേപകരും ഇറക്കുമതിക്കാരും ഡോളറിനോടുള്ള ആഭിമുഖ്യം തുടര്‍ന്നതോടെ കനത്ത തകർച്ചയെ അഭിമുഖീകരിക്കുകയാണ് ഇന്ത്യൻ കറൻസി. 

വ്യാഴാഴ്ച്ച വിപണി ആരംഭിച്ചതിന് പിന്നാലെ ഡോളറിനെതിരെ 24 പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്. നിലവില്‍ ഒരു യുഎസ് ഡോളറിന് 74.45 രൂപ ലഭിക്കും. രൂപയുടെ തകര്‍ച്ച ഇതേപോലെ തുടരുകയാണെങ്കില്‍ അധികം വൈകാതെ മൂല്യം 75-ല്‍ എത്താനാണ് സാധ്യത. യു.എ.ഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 20.33 വരെ ഇടിഞ്ഞിരുന്നു. 

ഇന്നലെ 18 പൈസയുടെ ഇടിവ് നേരിട്ട രൂപ 74.21 എന്ന മൂല്യത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് അവിടെ നിന്നാണ് ഇന്ന് 74.45 എന്ന നിലയിലേക്ക് വീണ്ടും മൂല്യമിടിയുന്നത്. നിലവില്‍ ഏഷ്യന്‍ കറന്‍സികളില്‍ കടുത്ത ഇടിവ് നേരിടുന്നത് രൂപയാണ്. 14 ശതമാനം ഇടിവാണ് ദിവസങ്ങള്‍ക്കുള്ളില്‍ രൂപയുടെ മൂല്യത്തിലുണ്ടായത്. 

click me!