നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ ഫേസ്ബുക്കെത്തുന്നു

Published : Sep 07, 2018, 09:10 PM ISTUpdated : Sep 10, 2018, 03:28 AM IST
നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ ഫേസ്ബുക്കെത്തുന്നു

Synopsis

ഇന്നോവേഷന്‍ ഹബ്ബ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ സമാപിച്ചു. 

ഹൈദരാബാദ്: ഇന്ത്യയുടെ ഭാവി ശോഭനമാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്നോളജി അടിത്തറ ശക്തമാക്കുന്നതിന് മാതൃകപരമായ ഇടപെടീല്‍ നടത്തുമെന്ന് ഫേസ്ബുക്ക്. ഇതിനായി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പകള്‍ ഉള്‍പ്പെടയുളള പങ്കാളികളുമായി സഹകരിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ ദക്ഷിണേഷ്യ പ്ലാറ്റ്ഫോം പാര്‍ട്ൺര്‍ഷിപ്പ് തലവന്‍ സത്യജിത്ത് സിംഗ് പറഞ്ഞു. 

ഫേസ്ബുക്ക്, ടി -ഹബ്ബ് എന്നിവരുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ഇന്ത്യ ഇന്നോവേഷന്‍ ഹബ്ബ് ആക്സിലേറ്റര്‍ പ്രോഗ്രാമിലായിരുന്നു പ്രതികരണം. ഇന്നോവേഷന്‍ ഹബ്ബ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ സമാപിച്ചു. 

ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി (എആര്‍/വിആര്‍) മേഖലയില്‍ നിന്നുളള ഒന്‍പതോളം സ്റ്റാര്‍ട്ടപ്പുകളാണ് മൂന്ന് മാസം നീണ്ടുനിന്ന പ്രോഗ്രാമില്‍ പങ്കെടുത്തത്. ടെക്നോളജിക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ബിസിനസുകളെയും വ്യക്തികളെയും ശാക്തീകരിക്കാനും ഇന്നോവേഷന്‍ ഹബ്ബിനായതായി അതിക‍ൃതര്‍ അറിയിച്ചു.    

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍