അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയരുന്നു

Published : Jan 08, 2019, 10:38 AM IST
അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയരുന്നു

Synopsis

ചൈന- യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് എണ്ണവില ഉയരാനുളള കാരണം.

ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. ക്രൂഡ് ഓയില്‍ ബാരലിന് 57.38 രൂപയാണ് ഇന്നത്തെ നിരക്ക്. 

ചൈന- യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് എണ്ണവില ഉയരാനുളള കാരണം. യുഎസ്- ചൈന ചര്‍ച്ചകളെ തുടര്‍ന്ന് വ്യാപാര യുദ്ധത്തിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 

അന്താരാഷ്ട്ര വിപണിയില്‍ എണ്ണലഭ്യതയിലുണ്ടാകുന്ന കുറവും വില ഉയരാന്‍ കാരണമായി. ഈ വര്‍ഷം ബാരലിന് ശരാശരി 62.50 ഡോളറാകും ക്രൂഡ് ഓയിലിന്‍റെ വിലയെന്നാണ് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്സിന്‍റെ വിലയിരുത്തല്‍. 

PREV
click me!

Recommended Stories

പറന്നു കയറി 'രൂപ', കുത്തനെ ഇടിഞ്ഞ് സ്വർണവും വെള്ളിയും; ഇനിയെന്ത്?
വായ്പാ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഐസിഐസിഐ ബാങ്കിന്റെ അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി