
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനിയായ ജിയോ, പേയ്മെന്‍റ് ബാങ്ക് സേവനമാരംഭിക്കാന്‍ പോകുന്നു. ഇതിനായുളള നടപടിക്രമങ്ങള്‍ ജിയോ അതികൃതരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചുകഴിഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാകും പേയ്മെന്‍റ് ബാങ്ക് സേവനമാരംഭിക്കുക. റിലയന്‍സ് ജിയോയുടെ രണ്ടാംപാദ ഫലം പുറത്ത് വിടുന്നതിനൊപ്പം പേയ്മെന്‍റ് ബാങ്ക് പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
പരീക്ഷാണാടിസ്ഥാനത്തില്‍ നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജീവനക്കാര്‍ക്കിടയില്‍ ജിയോ പേയ്മെന്‍റ്സ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.