ഓഫീസിലെ സമ്മർദ്ദം ഒരു ഭാരമായി കാണാതെ, ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ എത്ര പണം വേണ്ടിവരുമെന്നും, അതിന് എൻ്റെ നിക്ഷേപം എങ്ങനെ സഹായിക്കുമെന്നും ചിന്തിച്ച് പ്രയോഗിക്കുക.
നിക്ഷേപത്തിന്റെ തുടക്കത്തിൽ ഭൂരിഭാഗം പേരും ആവേശം കാണിക്കുമെങ്കിലും പതിയെ എല്ലാം യാന്ത്രികമായി മാറും. നിക്ഷേപത്തിന് ഒരു വൈകാരികമായ ബന്ധമില്ലെങ്കിൽ താൽപ്പര്യക്കുറവ് ഉണ്ടാകാം. ഇത് സാമ്പത്തിക വളർച്ചയെ പിന്നോട്ട് വലിക്കും. ഇത് ഒഴിവാക്കാനുള്ള ചില വഴികൾ ഇതാ.
നിക്ഷേപത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആവേശത്തോടെ തുടങ്ങുന്ന നിക്ഷേപം കുറഞ്ഞ സമയത്തിനുള്ളിൽ യാന്ത്രികമായി മാറും. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇപ്പോൾ സംഭവിച്ച മാറ്റം എന്തെന്നാൽ, ബാങ്കിൽ വർഷാവർഷം ഫിക്സഡ് ഡെപ്പോസിറ്റ് പുതുക്കിയിരുന്നവർ ഇപ്പോൾ എസ്ഐപിയിലേക്ക് മാസംതോറും ഒരു നിശ്ചിത തുക മാറ്റുന്നു എന്നത് മാത്രമാണ്. മാർക്കറ്റ് നിരക്ക് കൂടുമ്പോൾ ബാലൻസിൽ ചെറിയ വർദ്ധനവ് ഉണ്ടാകും. അതല്ലാതെ മറ്റൊരു വൈകാരിക ബന്ധവുമില്ല. ആരോ പറഞ്ഞതുകൊണ്ട് നിക്ഷേപിക്കുന്നു എന്നല്ലാതെ, ആത്മാർത്ഥമായി ചെയ്യുന്നില്ല. ഇത് പുരോഗതിയെ ബാധിക്കും.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
വിരമിച്ചതിന് ശേഷം കയ്യിൽ പണം വേണം എന്ന കാരണത്താലാണ് പലരും നിക്ഷേപം നടത്തുന്നത്. എന്നാൽ ഇതിനെക്കുറിച്ച് പലർക്കും വ്യക്തതയില്ല. ലക്ഷ്യമില്ല. ഒരു ലക്ഷ്യം വെച്ച് നിക്ഷേപിച്ചാൽ അതിനൊരു തീവ്രതയുണ്ടാകും. അത് സാമ്പത്തിക ഉയർച്ച താഴ്ചകളെയും സ്വാധീനിക്കും.
1. ഒരു മാപ്പ് തയ്യാറാക്കുക
നിക്ഷേപം രസകരമാക്കണമെങ്കിൽ നിങ്ങൾക്കും അതിനും തമ്മിൽ ഒരു ബന്ധം വളരണം. ഇത്രയും പണം ഇത്ര സമയത്തിനുള്ളിൽ നേടി ഈ ആഗ്രഹം നിറവേറ്റുമെന്ന് തീരുമാനിക്കുക. ആ സ്വപ്നം സാക്ഷാത്കരിക്കാൻ നിക്ഷേപത്തിൽ എന്തെല്ലാം വഴികൾ ഉപയോഗിക്കാമെന്ന് ചിന്തിക്കുക, ഗവേഷണം ചെയ്യുക, അതിൽ മുഴുകുക.
2. പുതിയതായി എന്തെങ്കിലും തീരുമാനിക്കുക
ആറുമാസം ജോലി ഉപേക്ഷിച്ച് നാടുചുറ്റുമെന്ന് തീരുമാനിക്കുക. അതിനനുസരിച്ച് നിക്ഷേപത്തിലൂടെ എങ്ങനെ പണം കണ്ടെത്താമെന്ന് ചിന്തിക്കുക. പണം എത്ര പെട്ടെന്ന് കയ്യിൽ കിട്ടുന്നോ, അത്രയും വേഗം നിങ്ങൾക്ക് യാത്ര പോകാം. വിരമിച്ച ശേഷം സുഖമായിരിക്കണം, പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ വന്നാൽ ബുദ്ധിമുട്ടരുത്, എന്നിങ്ങനെ പണവുമായി വൈകാരികമായി ബന്ധപ്പെടാൻ ശ്രമിക്കുക.
3. സാഹചര്യങ്ങളെ പണമാക്കി മാറ്റുക
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എന്തെല്ലാം നേടണമെന്ന് വ്യക്തതയുണ്ടെങ്കിൽ അതിനെ പണമാക്കി മാറ്റുക. അതായത്, എസ്ഐപിയിൽ നിക്ഷേപിച്ചാൽ കരിയർ മാറിയാലും പ്രശ്നമില്ല, എഫ്ഡിയിൽ നിക്ഷേപിച്ചാൽ അത് കുട്ടിയുടെ വിദ്യാഭ്യാസത്തിന് ഉപകരിക്കും. ഇങ്ങനെയുള്ള പ്ലാനുണ്ടെങ്കിൽ ആവേശം നിലനിൽക്കും.
4. ഒരു മത്സരബുദ്ധി നൽകുക
ഓഫീസിലെ സമ്മർദ്ദം ഒരു ഭാരമായി കാണാതെ, ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ എത്ര പണം വേണ്ടിവരുമെന്നും, അതിന് എൻ്റെ നിക്ഷേപം എങ്ങനെ സഹായിക്കുമെന്നും ചിന്തിച്ച് പ്രയോഗിക്കുക.
5. ദിവസവും ഫോളോഅപ്പ് ചെയ്യാൻ മറക്കരുത്
ലക്ഷ്യത്തെക്കുറിച്ച് ഇടയ്ക്കിടെ ഓർക്കുന്നത് തന്നെ ഒരു പ്രചോദനമാണ്. അതിനാൽ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുക. അത് യാഥാർത്ഥ്യമാക്കാനുള്ള വഴികൾ കണ്ടെത്തുക.
