രണ്ടും കല്‍പ്പിച്ച് യുഎസ്; എണ്ണവില ഇടിയുന്നു

By Web TeamFirst Published Dec 2, 2018, 5:52 PM IST
Highlights

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 59.46 ഡോളറിലാണിപ്പോള്‍ വില്‍പ്പന തുടരുന്നത്. എന്നാല്‍, എണ്ണ ഉല്‍പ്പാദന നിയന്ത്രിണം ചര്‍ച്ച ചെയ്യാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ആറിന് വിയന്നയില്‍ യോഗം ചേരും.

ന്യൂയോര്‍ക്ക്: രാജ്യന്തര എണ്ണവില കുറയ്ക്കുന്നതിനായി യുഎസ് എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ത്തുകയാണ്. എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് രാജ്യന്തര തലത്തില്‍ എണ്ണവില കുറച്ച് നിര്‍ത്തുകയാണ് യുഎസിന്‍റെ ലക്ഷ്യം. ഇതോടെ രാജ്യന്തര എണ്ണവില ബാരലിന് 60 ഡോളറിന് താഴേക്ക് ഇടിഞ്ഞു. 

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 59.46 ഡോളറിലാണിപ്പോള്‍ വില്‍പ്പന തുടരുന്നത്. എന്നാല്‍, എണ്ണ ഉല്‍പ്പാദന നിയന്ത്രിണം ചര്‍ച്ച ചെയ്യാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ആറിന് വിയന്നയില്‍ യോഗം ചേരും. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉല്‍പ്പാദനം നിയന്ത്രിച്ച് എണ്ണവില നിയന്ത്രിക്കാന്‍ ഒപെക് അംഗരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അടുത്ത വര്‍ഷം മുതല്‍ ഉല്‍പ്പാദന നിയന്ത്രണം ഉണ്ടായല്‍ ഒപെകിനോട് സഹകരിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നിലവിലുളള അന്താരാഷ്ട്ര എണ്ണവിലയില്‍ റഷ്യ തൃപ്തരാണെന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചു. 

click me!