കരിപ്പൂരില്‍ നിന്ന് വീണ്ടും വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ തുടങ്ങാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : Dec 01, 2018, 12:41 AM IST
കരിപ്പൂരില്‍ നിന്ന് വീണ്ടും വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ തുടങ്ങാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Synopsis

സൗദി എയര്‍ലൈൻസിന്‍റെ വലിയ വിമാനങ്ങളുടെ സര്‍വീസ് അടുത്ത ബുധനാഴ്ച്ചയാണ് കരിപ്പൂരില്‍ നിന്നും തുടങ്ങുന്നത്. വൈകാതെ തന്നെ എയര്‍ ഇന്ത്യയും എമിറേറ്റ്സും കരിപ്പൂരില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങും.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും തുടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഹജ്ജ് വിമാനങ്ങളും ഇനി മുതല്‍ കരിപ്പൂരില്‍ നിന്നുതന്നെ പുറപ്പെടും. 

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാൻ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക സമിതി തീരുമാനിച്ചു. വിമാനത്താവളത്തിന്‍റെ മുന്നിലുള്ള കൊണ്ടോട്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള 13.25 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുക. ഇതോടൊപ്പം കുമ്മിണിപറമ്പിലുള്ള കരിപ്പൂര്‍ പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നതിന് ഇരുപത് സെന്‍റ് സ്ഥലം ഏറ്റെടുക്കാനും ഉപദേശക സമിതിയില്‍ തീരുമാനമായി. 

വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ വികസന പദ്ധതികള്‍ കരിപ്പൂരില്‍ നടപ്പാക്കുന്നത്. 

സൗദി എയര്‍ലൈൻസിന്‍റെ വലിയ വിമാനങ്ങളുടെ സര്‍വീസ് അടുത്ത ബുധനാഴ്ച്ചയാണ് കരിപ്പൂരില്‍ നിന്നും തുടങ്ങുന്നത്. വൈകാതെ തന്നെ എയര്‍ ഇന്ത്യയും എമിറേറ്റ്സും കരിപ്പൂരില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങും.  
  
PREV
click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!