വീട് പണിക്ക് ഇനി ചെലവേറും; സിമന്‍റിനും മാർബിളിനും പെയിന്‍റിനും വില കൂടും

By Web TeamFirst Published Jan 31, 2019, 12:12 PM IST
Highlights

നിർമാണമേഖലയ്ക്ക് കനത്ത പ്രഹരമാണ് ഈ ബജറ്റ്. സിമന്‍റ്, പെയ്ന്‍റ്, മാർബിൾ ഉൾപ്പടെയുള്ള സകല വസ്തുക്കൾക്കും വില കൂടും.

തിരുവനന്തപുരം: വീട് പണിയുന്നവർക്ക് കനത്ത തിരിച്ചടി. സിമന്‍റ്, മാർബിൾ, ടൈൽസ്, പെയിന്‍റ് ഉൾപ്പടെയുള്ള സകല വസ്തുക്കൾക്കും വില കൂടും. ആഡംബരവീടുകൾക്കും നികുതി കൂട്ടിയിട്ടുണ്ട്. നിർമാണമേഖലയിലും ഇതുവഴി കനത്ത തിരിച്ചടിയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

3000 ചതുരശ്ര അടിയ്ക്ക് മേൽ വിസ്തീർണമുള്ള വീടുകൾക്ക് അധികനികുതി നൽകേണ്ടി വരും. ഇതുവഴി 50 കോടി വരുമാനമാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നത്. 

എന്നാൽ ബിൽഡർമാരുമായുള്ള ഇടപാടുകൾക്ക് നികുതി കുറച്ചിട്ടുണ്ട്. ഫ്ലാറ്റുകളും വില്ലകളും വാങ്ങിക്കുന്നവർക്ക് ആശ്വാസമാണിത്. 

വില കൂടുന്നവയുടെ പട്ടിക താഴെ:

  • സിമന്‍റ്
  • പെയിന്‍റ്
  • പ്ലൈവുഡ്
  • ടൈൽസ്
  • മാർബിൾ
  • ഗ്രാനൈറ്റ്

 

click me!