കേരള ചിക്കന്‍ പദ്ധതി: വില നിയന്ത്രണം സര്‍ക്കാരിന്‍റെ കൈകളിലേക്ക്

By Web TeamFirst Published Jan 1, 2019, 1:08 PM IST
Highlights

ആദ്യ ഘട്ടത്തില്‍ മലപ്പുറത്ത് തുടങ്ങിയ പദ്ധതി അധികം താമസിക്കാതെ തന്നെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. ഇതോടെ ഭാവിയില്‍ സംസ്ഥാനത്ത് മുഴുവന്‍ കോഴി ഇറച്ചിയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് എളുപ്പത്തില്‍ സാധിക്കും.

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി ലഭ്യമാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് വിപണിയില്‍  മികച്ച പ്രതികരണം. കിലോക്ക് 20 രൂപ വരെയാണ് കുറവ്.

പൊതുവിപണിയില്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 160 രൂപയും കോഴിക്ക് 110 രൂപയുമാണ് നിരക്ക്. എന്നാല്‍, കേരള ചിക്കന്‍ പദ്ധതിയില്‍ കോഴിക്ക് കിലോയ്ക്ക് 87 രൂപയും ഇറച്ചിക്ക് 140 രൂപയുമാണ് നിരക്ക്. കിലോയ്ക്ക് 20 രൂപയുടെ കുറവ് വന്നതോടെ പദ്ധതിക്ക് വിപണിയില്‍ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. 

ആദ്യ ഘട്ടത്തില്‍ മലപ്പുറത്ത് തുടങ്ങിയ പദ്ധതി അധികം താമസിക്കാതെ തന്നെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. ഇതോടെ ഭാവിയില്‍ സംസ്ഥാനത്ത് മുഴുവന്‍ കോഴി ഇറച്ചിയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് എളുപ്പത്തില്‍ സാധിക്കും.

സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡെവലപ്പമെന്‍റ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. പൊള്ളാച്ചിയില്‍ ലീസിനെടുത്ത
ഹാച്ചറികളിലാണ് കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. പിന്നീട് കേരളത്തിലെ ഫാമുകളിലേക്ക് എത്തിക്കും. പദ്ധതിയോടൊപ്പം നില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് ഈ കോഴികളെ കൈമാറും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനായതോടെയാണ് കുറഞ്ഞ വിലക്ക് കോഴിയെ വില്‍ക്കാനാകുന്നത്. 

click me!