
കൊച്ചി: സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ബാധ്യത തീര്‍ക്കാന്‍ അവസരം. കോ- ബാങ്ക് സാന്ത്വനം- 2018 എന്ന പദ്ധതിയിലൂടെ ലോണ്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവുകള്‍ നല്‍കാനാണ് സംസ്ഥാന സഹകരണ ബാങ്ക് ആലോചിക്കുന്നത്.
വസ്തുജാമ്യം ഈടായി സ്വീകരിക്കാതെ നല്‍കിയ വ്യാപാര്‍ വായ്പ, കണ്‍സ്യൂമര്‍ വായ്പ, കോ- ബാങ്ക് അഭയ വായ്പ, സമൃതി വായ്പ, വാഹന വായ്പ, വിവിധ കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട വായ്പകള്‍, വ്യക്തിഗത ഓവര്‍ഡ്രാഫ്റ്റ് തുടങ്ങിയവയ്ക്ക് പദ്ധതിയിലൂടെ കുടിശ്ശിക തീര്‍പ്പാക്കാം.
കേരള സര്‍ക്കാര്‍ അധികാരത്തോടെയാണ് സംസ്ഥാന സഹകരണ ബാങ്ക് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.