Latest Videos

കേരളചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയെ കുറിച്ച് തോമസ് ഐസക്

By Web DeskFirst Published Mar 3, 2017, 4:05 AM IST
Highlights

സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നു. ആറു മാസം കൊണ്ട് കിഫ്ബി കൈവരിച്ചത് അഭിമാനകരമായ നേട്ടമെന്ന് തോമസ് ഐസക് പറഞ്ഞു. കിഫ്ബിയ്ക്ക് 11,000 കോടിയുടെ പദ്ധതി അടങ്കലിന് അനുമതി നൽകും. കിഫ്ബി 25,000 കോടിയുടെ നിർമ്മാണപ്രവർത്തനം നടത്തും. കിഫ്ബി കേരളചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാകും. കിഫ്ബി നോട്ട് നിരോധനത്തിനെതിരായ ശക്തമായ പ്രതിരോധമാകുമെന്നും തോമസ് ഐസക് പറഞ്ഞു.

ഹരിതകേരളമിഷന്റെ ഭാഗമായ മാലിന്യസംസ്കരണത്തിന് പദ്ധതിയും പ്രഖ്യാപിച്ചു. ശാസ്ത്രീയമായി നാലു ലാന്റ് ഫില്ലുകൾ നിർമ്മിക്കാൻ 50 കോടി. ആധുനിക അറവുശാലകൾക്ക് 100 കോടി. സെപ്റ്റിക് ടാങ്കുകളുടെ ശുചീകരണം യന്ത്രവത്കരിക്കാൻ 10 കോടി. മണ്ണ് ജല സംരക്ഷണത്തിന് 150 കോടി. ചെറുകിട ജലസേചനത്തിന് 208 കോടി. വരുന്ന മഴക്കാലത്ത് 3കോടി മരങ്ങൾ കേരളത്തിൽ നടുമെന്നും തോമസ് ഐസക് പറഞ്ഞു.

click me!