
റബ്ബര്‍ വിലസ്ഥിരതാപദ്ധതിക്ക് 500 കോടി സംസ്ഥാന ബജറ്റില്‍ വലയിരുത്തി. നെല്ല് സംഭരണത്തിന് 700 കോടിയും ബജറ്റില്‍ വകയിരുത്തിയതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍
റേഷന്‍ സബ്സിഡിക്ക് 900 കോടി
മൃഗസംരക്ഷണത്തിന് 308 കോടി
ക്ഷീരവികസനത്തിന് 97 കോടി രൂപ
60 വയസ്സ് പിന്നിട്ട സ്വന്തമായി ഒരേക്കര്‍ ഭൂമിയില്ലാത്തവര്‍ക്ക് പെന്‍ഷന്‍
ഇരട്ടപെന്‍ഷന്‍ ഒഴിവാക്കാന്‍ ഏകീകൃതപദ്ധതി നടപ്പിലാക്കും
രണ്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600രൂപ മാത്രംര്‍
ആഫ്ടര്‍ കെയര്‍ ഹോമുകള്‍ക്ക് അഞ്ചു കോടി അനുവദിച്ചു.
അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ സര്‍വ്വെ
ക്ഷേമപെന്‍ഷനുകള്‍ കൂട്ടി
എല്ലാ ക്ഷേമപെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന
മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും സംസ്ഥാന ബജറ്റില്‍ 150 കോടി രൂപ
കുളങ്ങള്‍, നീര്‍ച്ചാലുകള്‍ വൃത്തിയാക്കി ഉപയോഗപ്രദമാക്കും
അടുത്ത കാലവര്‍ഷ സമയത്ത് മൂന്നു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കും.
ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 208 കോടി രൂപ അനുവദിച്ചു.
ജീവിതശൈലീ രോഗങ്ങള്‍ക്കു സൗജന്യ ചികില്‍സ ഏര്‍പ്പെടുത്തും.
കാരുണ്യ പദ്ധതിക്ക് 350 കോടി, മറ്റു പദ്ധതികള്‍ ചേര്‍ത്ത് 1000 കോടിയും അനുവദിച്ചു
സര്‍ക്കസ് കലാകാരന്മാരുടെ പുനരധിവാസത്തിന് ഒരു കോടി രൂപ
സ്മാര്‍ട്ട് സിറ്റികള്‍ക്ക് 100 കോടി
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.