449.03 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം

By Web DeskFirst Published May 31, 2017, 4:11 PM IST
Highlights

തിരുവനന്തപുരം: 449.03 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം.  തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.  മുപ്പത്തേഴ് സ്കൂളുകൾ ഹൈടെക്കാക്കാനും ഏഴ് റെയിൽവെ മേൽപ്പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള തുക വകയിരുത്തിയത്. 

മൂന്ന് ഘട്ടങ്ങളിലായ പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി പന്ത്രണ്ട് കോടി രൂപയുടെ പണികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. ധന സമാഹരണത്തിന് എൻആര്‍ഐ ചിട്ടി തുടങ്ങാനുള്ള രൂപരേഖക്കും അംഗീകാരമായി. നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും അനുബന്ധ പെൻഷൻ പദ്ധതിയുമാണ് എൻആര്‍ഐ ചിട്ടികളുടെ പ്രധാന ആകര്‍ഷണം .

മറ്റൊരു ധനാഗമമാര്‍ഗ്ഗമായി അംഗീകരിച്ച ആൾട്ടര്‍നേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടും യോഗത്തിൽ അവതരിപ്പിച്ചു .
 

click me!