തിരുവനന്തപുരം: ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്ന രണ്ട് പ്രധാന എക്സ്‍പ്രസ് വേകളുടെ കൺസൾട്ടൻസി കരാറുകൾ കിറ്റ്കോയ്ക്ക് ലഭിച്ചു. ഗോരഖ്പൂർ ലിങ്ക് എക്സ്പ്രസ് വേ, പ്രയാഗ് ലിങ്ക് എക്സ്പ്രസ് വേ എന്നിവയുടെ കരാറുകളാണ് കിറ്റ്കോയ്ക്ക് ലഭിച്ചത്.
25000 കോടി രൂപയാണ് എക്സ്‍പ്രസ് വേകള്‍ക്ക് കിറ്റ്‍ക്കോ പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ്. കിറ്റ്കോയുടെ കൺസൾട്ടൻസി തുക 10 കോടി രൂപയാണ്. രണ്ട് എക്സ്പ്രസ് വേകളും യാഥാർത്ഥ്യമാകുന്നതോടെ കിഴക്കൻമേഖലയുടെ വ്യാവസായിക- കാർഷിക മേഖലകള്‍ വലിയ തോതില്‍ വളര്‍ച്ച കൈവരിക്കും.