മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ.എം.ട്രേഡിങ്ങ് രണ്ട് കോടി മുപ്പത്തഞ്ച് ലക്ഷം രൂപ നല്‍കി

Published : Sep 04, 2018, 12:38 PM ISTUpdated : Sep 10, 2018, 05:08 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ.എം.ട്രേഡിങ്ങ് രണ്ട് കോടി മുപ്പത്തഞ്ച് ലക്ഷം രൂപ നല്‍കി

Synopsis

വിവിധ രാജ്യക്കാരായ കെ.എം.ട്രേഡിങ്ങ് സ്റ്റാഫ്  അംഗങ്ങൾ  സമാഹരിച്ച 35 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക്   കൈമാറി. 

തിരുവനന്തപുരം: യുഎഇ  ആസ്ഥാനമായി  പ്രവർത്തിക്കുന്ന കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പ്, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി രൂപയുടെ ചെക്ക്   ഗ്രൂപ്പ് സിഇഒയും മാനേജിങ് ഡയക്ടറുമായ കോരാത്ത്  മുഹമ്മദ്   മുഖ്യമന്ത്രിയുടെ ഓഫീസിൽ വ്യവസായി മന്ത്രി ഇ.പി.ജയരാജന് കൈമാറി.

ഇത് കൂടാതെ കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പിന്‍റെ സ്ഥാപനകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുളള വിവിധ രാജ്യക്കാരായ കെ.എം.ട്രേഡിങ്ങ് സ്റ്റാഫ്  അംഗങ്ങൾ  സമാഹരിച്ച 35 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 

അടുത്ത  സമയത്  കേരളത്തിൽ ഉണ്ടായ പ്രളയ ദുരന്തത്തിൽപെട്ട്  പല തരത്തിൽ കഷ്ട്ടത അനുഭവിക്കുന്ന സാധാരണക്കാരായ ജനവിഭാഗത്തെ പുനഃരധിവസിപ്പിക്കുന്നതിന്‍റെ  ഭാഗമാകേണ്ടത് ഒരു  കടമയാണെന്ന് മനസിലാക്കി കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി മുപ്പത്തഞ്ച് ലക്ഷം രൂപ കൈമാറിയത് .

അതിവേഗം കേരളം പൂർവാധികം ശക്തിയോടെ തിരിച്ചു വരുവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും, ഒരു നവകേരളം പെട്ടെന്ന് തന്നെ കൈവരിക്കാൻ നമുക്ക് സാധിക്കട്ടെയെന്നും കെ.എം.ട്രേഡിങ്ങ് സിഇഒയും മാനേജിങ് ഡയക്ടറുമായ കോരാത്ത് മുഹമ്മദ്  പ്രത്യാശ പ്രകടിപ്പിച്ചു.

PREV
click me!

Recommended Stories

ജോലി നഷ്ടപ്പെട്ടോ? ആത്മവിശ്വാസം കൈവിടേണ്ട; അതിജീവിക്കാന്‍ ഇതാ 12 മാസത്തെ സാമ്പത്തിക രൂപരേഖ
ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!