
ദില്ലി: ഇന്ത്യയില്‍ ഏറ്റവും വേഗം പുരോഗമിക്കുന്ന നഗരം കൊച്ചിയാണെന്ന് ഏഷ്യന്‍ വികസന ബേങ്ക്. എഡിബിക്കായി നഗരവികസന മന്ത്രാലയത്തിനുകീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് നടത്തിയ പഠനത്തിലാണ് ഇതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്, മൂന്നാം സ്ഥാനത്ത് ലുധിയാനയാണ്. സ്മാർട്ട്സിറ്റികളായി വികസിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലെ സൗകര്യങ്ങൾ പഠനവിധേയമാക്കിയാണ് പഠനം നടത്തിയത്.
വിവിധ മേഖലകളില്‍ നിന്നുള്ള സമഗ്രമായ പുരോഗമ സൂചികകള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം. മൾട്ടി-ഡയമെൻഷനൽ പ്രോസ്പരിറ്റി ഇൻഡക്സ്-എം.പി.ഐ അടിസ്ഥാനമാക്കിയായിരുന്നു പഠനം. നഗര ഭരണകൂടത്തിന് കയ്യിലുള്ള വിവരങ്ങള്‍ 2011-ലെ സെൻസസ്, നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ യൂണിറ്റ്തല ഡേറ്റ, വിവിധ റിപ്പോർട്ടുകൾ, നഗരവികസന മന്ത്രാലയമടക്കം വിവിധ മന്ത്രാലയങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തില്‍ 28 മാനദണ്ഡങ്ങളുണ്ടാക്കിയായിരുന്നു പഠനം.
മാനദണ്ഡമായെടുത്ത നാലു വിഭാഗങ്ങളിലെയും പഠനത്തിനൊടുവില്‍ സൂചികയിൽ കൊച്ചി 329.8 പോയന്റ് കരസ്ഥമാക്കിയപ്പോള്‍ ദില്ലി-248.3 പോയിന്റും ലുധിയാന- 173.7 പോയിന്റും നേടി.
കൊച്ചിയുടെ നേട്ടങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്
1. അടിസ്ഥാന സൌകര്യങ്ങളില്‍ ഭൌതികവും സാമ്പത്തികവുമായ പുരോഗതി ( റോഡുകളുടെ സാന്ദ്രത, ജലലഭ്യത, കുടിവെള്ളവിതരണശൃംഖല, ഇന്റർനെറ്റ്,തെരുവുവിളക്കുകൾ, ബാങ്കുകളുടെ ലഭ്യത, ജോലിചെയ്യുന്ന സ്ത്രീകൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ)
2) വലിയതോതിലുള്ള സാഹൂഹ്യ ആസ്തികള്‍(സിനിമാതിയേറ്ററുകൾ, ലൈബ്രറികള്‍, കമ്യൂണിറ്റിഹാളുകള്‍).
കൊച്ചിയുടെ പോരായ്മകള്‍
3) ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ ( ആസ്പത്രികളിലെ സൗകര്യങ്ങൾ, കിടക്കകളുടെയും ഡോക്ടർമാഎണ്ണം, പ്രസവവാർഡുകൾ, കിടക്കകളുടെ എണ്ണം, പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെ എണ്ണം, പ്രൊഫഷണൽ സ്ഥാപനങ്ങളുൾപ്പെടെ കോളേജുകളുടെ എണ്ണം)
4) വീടുകളിലെ സൗകര്യങ്ങൾ (ശൗചാലയ, കുളിമുറി സൗകര്യങ്ങൾ, സിമന്റ്തറ, പൈപ്പുവെള്ളത്തിന്റെ ലഭ്യത).
പുരോഗമിക്കുന്ന നഗരങ്ങൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.