
രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായും വിവിധ പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികൾ മുതൽ വൃദ്ധജനങ്ങൾക്കുൾപ്പെടെ എൽഐസി വിവിധ പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപസുരക്ഷയും, മികച്ച വരുമാനവും ഉറപ്പുനൽകുന്നതിനൊപ്പം ജീവിതകാലം മുഴുവൻ പെൻഷൻ കൂടി ലഭ്യമാക്കുന്ന സ്കീമിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
2023 ഫെബ്രുവരിയിൽ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ആരംഭിച്ച നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനാണ് എൽഐസി ജീവൻ അക്ഷയ് VII. അതിൽ പോളിസി ഹോൾഡർക്ക് ലഭ്യമായ 10 ഓപ്‌ഷനുകളിൽ നിന്ന് ഒറ്റത്തവണ തുക അടച്ചാൽ ഏത് തരം ആന്വിറ്റിയും തിരഞ്ഞെടുക്കാം. പോളിസിയുടെ ആരംഭത്തിൽ തന്നെ ആന്വിറ്റി നിരക്കുകൾ ഉറപ്പുനൽകുന്നു, ഈ പ്ലാൻ ഓഫ്‌ലൈനായും ഓൺലൈനായും വാങ്ങാം. ഒരിക്കൽ തിരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷൻ മാറ്റാൻ കഴിയില്ല. ഇതിനായി പത്ത് വ്യത്യസ്ത ഓപ്ഷനുകളുണ്ട് .ഓപ്ഷൻ എ മുതൽ ഓപ്ഷൻ ജെ വരെയാണത്..
എല്ലാ പോളിസി ഓപ്ഷനിലും മരണം വരെ പെൻഷൻ ലഭിക്കും. ആന്യുറ്റി വാങ്ങുന്നയാൾ/ പോളിസി ഉടമയുടെ മരണ ശേഷം പോളിസി എങ്ങനെ ഉപയോഗിക്കണം എന്നാണ് ഓരോ ഓപ്ഷനിലുമുള്ളത്. ഇമ്മിഡിയേറ്റ് ആന്യുറ്റി ഫോർ ലൈഫ് എന്ന ഓപ്ഷൻ എ പ്രകാരം തിരഞ്ഞെടുത്ത പേയ്‌മെന്റ് രീതിക്ക് അനുസൃതമായി പോളിസി ഉടമയുടെ ജീവിത കാലയളവോളം ലഭിക്കും. പോളിസി ഉടമ മരിച്ചാൽ ആന്യുറ്റി പേയ്‌മെന്റ് ഉടൻ അവസാനിക്കുകയും ചെയ്യും.
Read more: ആയിരക്കണക്കിന് കോടി അനാഥപ്പണം, അവകാശികളിലെത്തിക്കാൻ ആർബിഐ, കണ്ടെത്താൻ അവസരമൊരുങ്ങും !
ഒറ്റത്തവണനിക്ഷേപവും മാസ പെൻഷനും
ഈ പദ്ധതിയിൽ ഒറ്റത്തവണയാണ് നിക്ഷേപം. 25 വയസ് മുതല്‍ 85 വയസുവരെ എൽഐസി ജീവൻ അക്ഷയ് VII പദ്ധതിയില്‍ ചേരാം. 25 നും 29 നും ഇടയിൽ പ്രായമുള്ളവർക്ക് ഏറ്റവും കുറഞ്ഞ വാങ്ങൽ വില 10 ലക്ഷം രൂപയാണ്. 30 വയസ്സിന് മുകളിലുള്ളവർക്ക് ഏറ്റവും കുറഞ്ഞ വാർഷിക വില 1 ലക്ഷം രൂപയാണ് . കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയാണ്. ത്രൈമാസത്തിൽ 3,000 രൂപയും അർദ്ധ വാർഷികത്തിന് 6000 രൂപയും വാർഷികത്തിന് 12,000 രൂപയുമാണ്.പെൻഷൻ തുകയായി ലഭിക്കുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.