എല്‍ഐസിയുടെ വിപണി വിഹിതത്തില്‍ ഇടിവ്: മുന്നേറി സ്വകാര്യ കമ്പനികള്‍

By Web TeamFirst Published Jan 15, 2019, 4:20 PM IST
Highlights

2018 മാര്‍ച്ച് അടിസ്ഥാമാക്കിയുളള കണക്കാണിത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എല്‍ഐസിയുടെ വിപണി വിഹിതം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 69.36 ശതമാനമായാണ് താഴ്ന്നത്.

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ ഭീമനായ എല്‍ഐസിക്ക് വിപണി വിഹിതത്തില്‍ ഇടിവ്. ആദ്യമായി പൊതുമേഖല സ്ഥാപനമായ എല്‍ഐസിയുടെ വിപണി വിഹിതം 70 ശതമാനത്തിന് താഴെയെത്തി.

2018 മാര്‍ച്ച് അടിസ്ഥാമാക്കിയുളള കണക്കാണിത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എല്‍ഐസിയുടെ വിപണി വിഹിതം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 69.36 ശതമാനമായാണ് താഴ്ന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 71.81 ശതമാനമായിരുന്നു.

2017-18 ല്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിഹിതം 30.64 ശതമാനമായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 28.19 ശതമാനമായിരുന്നു. ആഗോള വ്യാപകമായി ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ 0.5 ശതമാനത്തിന്‍റെ വര്‍ദ്ധനയാണുണ്ടായത്. എന്നാല്‍, ഇന്ത്യയില്‍ പ്രീമിയം ഇനത്തില്‍ എട്ട് ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായി. 

click me!