വീടും വസ്തുവും വില്‍ക്കുമ്പോള്‍ നികുതി ലാഭിക്കാന്‍ ഇതാണ് വഴികള്‍

By Web DeskFirst Published Dec 3, 2017, 3:02 PM IST
Highlights

ഒരാ തന്റെ വീടോ ഭൂമിയോ എങ്ങനെ ഏന്തെങ്കിലും വസ്തുവകകള്‍ വാങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞാണ് വില്‍ക്കുന്നതെങ്കില്‍ വിലയുടെ പത്ത് ശതമാനം തുക നികുതി അടയ്ക്കേണ്ടി വരും. ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് എന്നാണ് ഈ നികുതിയുടെ പേര്. എന്നാല്‍ നികുതി ഒഴിവാക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ പരിശോധിക്കാം.

ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് ഒഴിവാക്കാന്‍  പ്രധാനമായും രണ്ട് മാര്‍ഗ്ഗങ്ങളാണുള്ളത്. സ്ഥലമോ വീടോ വിറ്റുകിട്ടുന്ന പണം രണ്ട് വര്‍ഷത്തിനുള്ളില്‍ വേറെ വീട് വാങ്ങനോ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ വേറെ വീട് നിര്‍മ്മിക്കാനോ ഉപയോഗിച്ചാല്‍ നികുതി കൊടുക്കുന്നത് ഒഴിവാക്കാം. ഈ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലയളവില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ ഒരു ക്യാപിറ്റല്‍ ഗെയിന്‍ അക്കൗണ്ട് സ്കീം ഓപ്പണ്‍ ചെയ്ത ശേഷം പണം അവിടെ സൂക്ഷിക്കാവുന്നതാണ്.  

ക്യാപിറ്റല്‍ ഗെയിന്‍ ബോണ്ടുകളാണ് നികുതി ഒഴിവാക്കാനുള്ള മറ്റൊരു വഴി. വീടോ സ്ഥലമോ വിറ്റുകിട്ടുന്ന പണം ആറ് മാസത്തിനുള്ളില്‍ ആര്‍.ഇ.സി (റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ്), എന്‍.എച്ച്.എ.ഐ (നാഷണല്‍ ഹൈവേയ്സ് അതോരിറ്റി ഓഫ് ഇന്ത്യ) എന്നിവ പുറത്തിറക്കുന്ന ക്യാപിറ്റല്‍ ഗെയിന്‍ ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നികുതി കൊടുക്കേണ്ടതില്ല. പക്ഷേ ഇതില്‍ നിക്ഷേപിക്കുന്ന തുക മൂന്ന് വര്‍ഷം കഴിഞ്ഞേ പിന്‍വലിക്കാന്‍ കഴിയൂ. ഇതിന് 5.25 ശതമാനം പലിശയും ലഭിക്കും. എന്നാല്‍ ഈ പലിശയ്ക്ക് നികുതി കൊടുക്കണം. വര്‍ഷത്തില്‍ 50 ലക്ഷം രൂപ മാത്രമേ ക്യാപിറ്റല്‍ ഗെയിന്‍ ബോണ്ടുകളിലൂടെ ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയൂ. 

click me!