എല്‍പിജി സബ്സിഡി സ്കീം മാറ്റമില്ലാതെ തുടരും: ഐഒസി

By Web TeamFirst Published Dec 6, 2018, 3:57 PM IST
Highlights

നിലവില്‍ 23 കോടി എല്‍പിജി ഉപഭോക്താക്കളാണ് സ്കീമിന്‍റെ പരിധിയില്‍ വരുന്നത്. അനധികൃത എല്‍പിജി കണക്ഷനുകള്‍ തടയാനും സബ്സിഡി ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ കഴിയും. 

ചെന്നൈ: വിലയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് സബ്സിഡി ട്രാന്‍സ്ഫര്‍ സ്കീമില്‍ മാറ്റം വരുത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) അറിയിച്ചു. എല്‍പിജി സബ്സിഡി വിതരണത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ തുടരുന്ന സബ്സിഡി വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്ന നിലവിലെ സബ്സിഡി ട്രാന്‍സ്ഫര്‍ സംവിധാനം അതേപടി തുടരും. 

ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) അഥവാ പഹല്‍ സ്കീം പ്രകാരമാണ് ഇപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് സബ്സിഡി വിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. എല്‍പിജിയുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധനവിന് ആനുപാതികമായി സബ്സിഡി നല്‍കി ഗുണഭോക്താവിന് പരിരക്ഷ നല്‍കുകയാണ് പഹല്‍ സ്കീമിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

നിലവില്‍ 23 കോടി എല്‍പിജി ഉപഭോക്താക്കളാണ് സ്കീമിന്‍റെ പരിധിയില്‍ വരുന്നത്. അനധികൃത എല്‍പിജി കണക്ഷനുകള്‍ തടയാനും സബ്സിഡി ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ കഴിയും. 

click me!