രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററായി മുഖം മിനുക്കി ലുലു ബോള്‍ഗാട്ടി

By Web DeskFirst Published Apr 26, 2018, 2:26 PM IST
Highlights
  • രാഷ്ട്ര തലവന്മാരുടെ ഉച്ചകോടിക്ക് വരെ വേദിയാകാന്‍ ഇനി കൊച്ചിക്ക് കഴിയും
  • 2011 ലാണ് ലുലു ബോള്‍ഗാട്ടി പദ്ധതി ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചത്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും ഉള്‍പ്പെടുന്ന ലുലു ബോള്‍ഗാട്ടി ഏപ്രില്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും. 1800 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ലുലു ബോള്‍ഗാട്ടി കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ മുതല്‍ മുടക്കുളള ഹോട്ടല്‍ കം കണ്‍വന്‍ഷന്‍ സംരംഭമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംഎ.യുസഫലി അറിയിച്ചു.

രാഷ്ട്ര തലവന്മാരുടെ ഉച്ചകോടിയുടെ വരെ വേദിയാകാന്‍ കഴിയും വിധമുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയാണ് ലുലു ബോള്‍ഗാട്ടി നിര്‍മ്മിച്ചിരിക്കുന്നത്.13 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീര്‍ണ്ണം. ചെറുതും വലുതുമായ നിരവധി ഹാളുകളുള്ള കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളിക്കാനാകും. 
 
കോണ്‍ഫറന്‍സ്, എക്സിബിഷന്‍ ടൂറിസം രംഗത്ത് ഇന്ത്യയിലെ പ്രധാന കേന്ദ്രമായി ലുലു ബോള്‍ഗാട്ടിയെ മാറ്റുകയാണ് ലക്ഷ്യം. രണ്ടായിരത്തിലധികം പേര്‍ക്ക് പദ്ധതിയുടെ ഭാഗമായി നേരിട്ട് തൊഴില്‍ ലഭിക്കും. 2011 ലാണ് ലുലു ബോള്‍ഗാട്ടി പദ്ധതി ലുലു ഗ്രൂപ്പ് പ്രഖ്യാപിക്കുന്നത്. കൊച്ചി തുറമുഖത്തിന്‍റെ സ്ഥലം പാട്ടത്തിനെടുത്തത് സംബന്ധിച്ച വിവാദങ്ങളെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ ആലോചിച്ചിരുന്നതായും എന്നാല്‍ സര്‍ക്കാരില്‍ നിന്നടക്കം ലഭിച്ച പിന്തുണ കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്നും എംഎ യൂസഫലി പറയുന്നു.

click me!