മാലദ്വീപിന് 10,000 കോടിയുടെ സഹായവാഗ്ദാനവുമായി ഇന്ത്യ

By Web TeamFirst Published Dec 18, 2018, 9:41 AM IST
Highlights

മാലദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മൊഹമ്മദ് സോലിഹുമായി ദില്ലിയില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ദില്ലി: മാലദ്വീപിന് 1.4 ബില്യണ്‍ ഡോളറിന്‍റെ (ഏകദേശം 10,000 കോടിയിലേറെ ഇന്ത്യന്‍ രൂപ) സാമ്പത്തിക സഹായ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മാലദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മൊഹമ്മദ് സോലിഹുമായി ദില്ലിയില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ദില്ലിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്. ദ്വീപിന്‍റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ബജറ്റ് സഹായം, കറന്‍സി സ്വാപ്പ് കരാറുകള്‍, ഇളവുകളോടെയുളള വായ്പകള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയാവും ഇന്ത്യ സാമ്പത്തിക സഹായ നല്‍കുക.

click me!