ബിയറില്‍ പ്രോട്ടീനും ഇലക്ട്രോലൈറ്റുകളും! പുതിയ തന്ത്രങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ കമ്പനി

Published : Sep 24, 2026, 04:55 PM IST
Beer

Synopsis

കൊറോണ, സ്റ്റെല്ല ആർടോയിസ് തുടങ്ങിയ പ്രമുഖ ബിയർ ബ്രാൻഡുകളുടെ മാതൃകമ്പനിയായ എബി ഇൻബെവ് വിപണിയിൽ പുതിയ മാറ്റങ്ങൾക്കൊരുങ്ങുന്നു. ഉപഭോക്താക്കളുടെ ആരോഗ്യവും സാമ്പത്തികവും കണക്കിലെടുത്ത് ചെറിയ കുപ്പികളിലും പ്രോട്ടീൻ അടങ്ങിയതുമായ ബിയറുകൾ പുറത്തിറക്കാനാണ് തീരുമാനം.

ലോകപ്രശസ്ത ബിയര്‍ ബ്രാന്‍ഡുകളായ കൊറോണയുടെയും സ്റ്റെല്ല ആര്‍ടോയിസിന്റെയും മാതൃകമ്പനിയായ ബെല്‍ജിയം ആസ്ഥാനമായ ആന്‍ഹൈസര്‍- ബുഷ് ഇന്‍ബെവ് വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു. ജനങ്ങളുടെ മദ്യപാനത്തിലെ മാറ്റങ്ങളും ആരോഗ്യത്തെക്കുറിച്ചുള്ള ചിന്തകളും വരുമാനത്തിലെ കുറവും കണക്കിലെടുത്ത്, വില്‍പ്പന ഉയര്‍ത്താന്‍ പുത്തന്‍ പ്ലാനുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെറിയ കുപ്പികളിലുള്ള ബിയറുകള്‍, പ്രോട്ടീനും ഇലക്ട്രോലൈറ്റുകളും അടങ്ങിയ പുതിയതരം ബിയറുകള്‍ എന്നിവയ്‌ക്കൊപ്പം എനര്‍ജി ഡ്രിങ്കുകള്‍, ക്യാന്‍ഡ് കോക്ടെയിലുകള്‍ തുടങ്ങിയ ബിയറിതര പാനീയങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

പോക്കറ്റ് കീറാത്ത വിലയും ഹെല്‍ത്തി ഓപ്ഷനുകളും

അമേരിക്ക ഉള്‍പ്പെടെയുള്ള പ്രധാന വിപണികളില്‍ ബിയര്‍ വില്‍പ്പന കുറഞ്ഞതും ഉപഭോക്താക്കള്‍ ചെലവുചുരുക്കാന്‍ തുടങ്ങിയതുമാണ് ഇത്തരമൊരു മാറ്റത്തിന് കമ്പനിയെ പ്രേരിപ്പിച്ചത്. അപൂര്‍വ്വമായി മാത്രം ബിയര്‍ കുടിക്കുന്നവരെയും പോക്കറ്റ് നോക്കി പണം ചെലവാക്കുന്നവരെയും ആകര്‍ഷിക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് കമ്പനി പറയുന്നു.ഇതിനായി ചെറിയ പാക്കറ്റുകളും, അതോടൊപ്പം കുറഞ്ഞ വിലയില്‍ കൂടുതല്‍ അളവ് ലഭിക്കുന്ന വലിയ പാക്കറ്റുകളും കമ്പനി വിപണിയിലെത്തിക്കും.

ഭക്ഷണത്തോടൊപ്പം കഴിക്കാന്‍ സാധിക്കുന്ന ആല്‍ക്കഹോള്‍ ഇല്ലാത്ത ബിയറുകള്‍ക്കും കമ്പനി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കുറഞ്ഞ കലോറിയുള്ളവ, വ്യത്യസ്ത രുചികളിലുള്ളവ, പ്രോട്ടീനോ ഇലക്ട്രോലൈറ്റോ അടങ്ങിയവ എന്നിങ്ങനെയായിരിക്കും ഇവ പുറത്തിറക്കുക. ഇതിനകം തന്നെ ബ്രസീലില്‍ പ്രോട്ടീന്‍ അടങ്ങിയ 'സ്പാറ്റന്‍' ബിയര്‍ കമ്പനി പുറത്തിറക്കിക്കഴിഞ്ഞു.

എനര്‍ജി ഡ്രിങ്ക് വിപണി ലക്ഷ്യം

അമേരിക്കയില്‍ ബിയറിതര ഉല്‍പ്പന്നങ്ങളായ 'കട്ട്വാട്ടര്‍' കോക്ടെയിലുകള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും കമ്പനി വലിയ പ്രചാരം നല്‍കുന്നുണ്ട്. ഈ മേഖലയിലേക്ക് കൂടുതല്‍ സജീവമായി കടക്കുന്നതിലൂടെ എനര്‍ജി ഡ്രിങ്ക് വിപണിയില്‍ മാത്രം 25 ശതകോടി ഡോളറിന്റെപുതിയ സാധ്യതകള്‍ കമ്പനിക്ക് മുന്നില്‍ തുറക്കുമെന്നാണ് വിലയിരുത്തല്‍.

PREV
Read more Articles on
click me!

Recommended Stories

പുകവലിക്കാര്‍ക്ക് വീണ്ടും പണി കിട്ടി; സിഗരറ്റിന് വില കൂട്ടി ഐടിസി, പുതിയ നിരക്കുകള്‍ അറിയാം
ഉത്സവ സീസണില്‍ ഓണ്‍ലൈന്‍ വിപണി ഭരിക്കുന്നത് പലചരക്കും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും; ആപ്പിള്‍ ഐഫോണ്‍ 18 വന്നിട്ടും ഫോണുകളോട് പ്രിയം കുറയുന്നു