ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയിൽ ഇടം നേടി അദാനി എന്റർപ്രൈസസ്

By Web TeamFirst Published Feb 12, 2021, 4:41 PM IST
Highlights

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (AAI) നിന്ന് 50 വർഷത്തേക്ക് അഹമ്മദാബാദ്, ലഖ്‍നൗ, മംഗളുരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ ആറ് വിമാനത്താവളങ്ങൾ നവീകരിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അധികാരം അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയർപോർട്ടുകൾ നേടിയെടുത്തിരുന്നു.

മുംബൈ: കമ്പനിയുടെ ഓഹരി വില 9 ശതമാനം ഉയർന്ന് 719 രൂപയായതിനെ തുടർന്ന് അദാനി എന്റർപ്രൈസസ് ഇന്ത്യയിലെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയിൽ ഇടം നേടി. ബി എസ് ഇയിലെ ഇൻട്രാ ഡേ ട്രേഡിലായിരുന്നു കമ്പനിയുടെ മുന്നേറ്റം.

ഉച്ചയ്ക്ക് 02:44 ന് 718 രൂപയിൽ വ്യാപാരം നടത്തിയ അദാനി എന്റർപ്രൈസസ് 78,554 കോടി രൂപയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ (എം-ക്യാപ്) രേഖപ്പെടുത്തി, ബിഎസ്ഇ ഡാറ്റ പ്രകാരം മൊത്തത്തിലുള്ള റാങ്കിംഗിൽ 49-ാം സ്ഥാനത്താണ് കമ്പനി. മാർക്കറ്റ് ക്യാപ് റാങ്കിംഗിൽ 55-ാം സ്ഥാനത്തുമാണ്.

ഇന്നത്തെ വ്യാപാരത്തിൽ, അദാനി എന്റർപ്രൈസസ് സ്റ്റീൽ മേജർ ടാറ്റാ സ്റ്റീൽ, പേഴ്സണൽ പ്രൊഡക്റ്റ്സ് കമ്പനിയായ ഗോഡ്രെജ് കൺസ്യൂമർ പ്രൊഡക്ട്സ്, പ്രൈവറ്റ് ലെൻഡർ ഇൻഡസ് ഇൻഡ് ബാങ്ക്, വാഹന നിർമാതാക്കളായ ഐഷർ മോട്ടോഴ്സ്, റിയൽ എസ്റ്റേറ്റ് ഡവലപ്പർ ഡിഎൽഎഫ് എന്നിവരെ മറികടന്നു. അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് അദാനി എന്റർപ്രൈസസ്. 

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (AAI) നിന്ന് 50 വർഷത്തേക്ക് അഹമ്മദാബാദ്, ലഖ്‍നൗ, മംഗളുരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ ആറ് വിമാനത്താവളങ്ങൾ നവീകരിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അധികാരം അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയർപോർട്ട്സ് നേടിയെടുത്തിരുന്നു. ഇതിൽ 2020 ൽ അഹമ്മദാബാദ്, ലഖ്‍നൗ, മംഗളുരു എന്നിവയുടെ പ്രവർത്തനങ്ങൾ കമ്പനി ഏറ്റെടുത്തു.

click me!