ബര്‍ഗര്‍ കിംഗ് ഐപിഒയ്ക്ക് ഗംഭീര ലിസ്റ്റിംഗ്, കുതിപ്പ് 90 ശതമാനത്തിന് മുകളിൽ

By Web TeamFirst Published Dec 14, 2020, 11:13 PM IST
Highlights

810 കോടി രൂപയുടെ ഐപിഒയാണ് നടന്നത്.

മുംബൈ: ക്വിക്ക് സര്‍വിസ് റെസ്‌റ്റോറന്റ് (ക്യുഎസ്ആർ) ചെയിന്‍ ആയ ബര്‍ഗര്‍ കിംഗ് ഇന്ത്യയുടെ (ബികെഐഎൽ) ഐപിഒ 92.25 ശതമാനം ഉയര്‍ന്ന വിലയ്ക്ക് ആദ്യ ദിവസം വിപണനം ആരംഭിച്ചു. ലിസ്റ്റിംഗ് പ്രീമിയം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു.

ബിഎസ്ഇയിലെ ഇഷ്യു വിലയേക്കാൾ 92 ശതമാനം പ്രീമിയമായ 115.35 രൂപയാണ് സ്റ്റോക്ക് പട്ടികപ്പെടുത്തിയത്. എൻഎസ്ഇയിൽ ഇത് 112.50 രൂപയിൽ എത്തി, 87.5 ശതമാനമാണ് പ്രീമിയം. 205.89 ദശലക്ഷം ബികെഐഎല്ലിന്റെ ഇക്വിറ്റി ഷെയറുകൾ എൻ എസ് ഇയിലും ബി എസ് ഇയിലും കൈ മാറിക്കൊണ്ട് വൻ കൗണ്ടർ വ്യാപാര പ്രവർത്തനങ്ങളും നടന്നു. 

810 കോടി രൂപയുടെ ഐപിഒയാണ് നടന്നത്. ബർഗർ കിംഗ് റെസ്റ്റോറന്റുകൾ വികസിപ്പിക്കുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി പുതിയ വരുമാനം ഉപയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 

click me!