കൊക്കോ വില കുറയുന്നു, ഇന്ത്യയിൽ ചോക്ലേറ്റ് വില കുറയുമോ? ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കമ്പനികള്‍

Published : Jul 31, 2026, 11:21 AM IST
Chocolate

Synopsis

റെക്കോര്‍ഡ് ഉയരത്തിലെത്തിയ കൊക്കോ വില കുറഞ്ഞിട്ടും ചോക്ലേറ്റ് വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറല്ല. പകരം, വില നിലനിര്‍ത്തിക്കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളും പ്രീമിയം ഉല്‍പ്പന്നങ്ങളും പോലുള്ള പുതിയ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ് അവര്‍.

കഴിഞ്ഞ കുറച്ചു കാലങ്ങളായി കുതിച്ചുയര്‍ന്നിരുന്ന കൊക്കോ വില പതുക്കെ താഴേക്ക് വരികയാണ്. എങ്കിലും നമ്മള്‍ വാങ്ങുന്ന ചോക്ലേറ്റുകളുടെ വില ഉടന്‍ കുറയാന്‍ സാധ്യതയില്ല. പകരം, വില കുറയ്ക്കാതെ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെയും പുതിയ തന്ത്രങ്ങളെയും ആശ്രയിക്കുകയാണ് ലോകത്തെ വന്‍കിട ചോക്ലേറ്റ് കമ്പനികള്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി മോശം കാലാവസ്ഥയും കൃഷിനാശവും കാരണം കൊക്കോയുടെ വില റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. ഇത് ചോക്ലേറ്റ് നിര്‍മ്മാണച്ചെലവ് കൂട്ടുകയും ആളുകള്‍ ചോക്ലേറ്റ് വാങ്ങുന്നത് കുറയാന്‍ കാരണമാവുകയും ചെയ്തു. എന്നാല്‍ പിന്നീട് വില കുറഞ്ഞു തുടങ്ങി. നിലവില്‍ ഒരു മെട്രിക് ടണ്ണിന് 5,327 ഡോളറിലാണ് കൊക്കോ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിലയില്‍ 34% ഇടിവ് വന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളും പ്രീമിയം ചോക്ലേറ്റുകളും

കൊക്കോ വില കുറഞ്ഞെങ്കിലും ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ചോക്ലേറ്റ് കമ്പനികള്‍ക്ക് പദ്ധതിയില്ല. വില കുറയ്ക്കുന്നതിന് പകരം, പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ക്കനുസരിച്ചുള്ള പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനികളുടെ തീരുമാനം. സോഷ്യല്‍ മീഡിയയിലെ ഒരു വൈറല്‍ ട്രെന്‍ഡിനെ അടിസ്ഥാനമാക്കി 2024 ഡിസംബറില്‍ ലിന്‍ഡ്റ്റ് 'ദുബായ്- സ്‌റ്റൈല്‍' ചോക്ലേറ്റ് ബാര്‍ പുറത്തിറക്കിയിരുന്നു. വാള്‍മാര്‍ട്ട്, ട്രേഡര്‍ ജോസ്, ഷേക്ക് ഷാക്ക് തുടങ്ങിയ വന്‍കിട റീട്ടെയിലര്‍മാരും ഇപ്പോള്‍ ദുബായ് ചോക്ലേറ്റ് വില്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ ഇത് ഏറെ സഹായിച്ചെന്ന് ലിന്‍ഡ്റ്റ് ചോക്കളേറ്റ് കമ്പനി വ്യക്തമാക്കി. കൂടുതല്‍ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലേക്ക് തിരിയാനാണ് നെസ്ലെയുടെയും പദ്ധതി. ഉയര്‍ന്ന നിലവാരമുള്ള (പ്രീമിയം) ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ബാരി കാലെബോട്ടും ലിന്‍ഡ്റ്റും ശ്രമിക്കുന്നത്. എങ്കിലും, തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സീസണായ ക്രിസ്മസ് സമയത്ത് ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ലിന്‍ഡ്റ്റ് ചോക്ലേറ്റുകള്‍ക്ക് ചെറിയ തോതില്‍ വില കുറച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വരുന്നത് സമൃദ്ധിയുടെ കാലമത്രേ! ഓണമെത്താൻ നാളുകൾ മാത്രം; അരിക്കും പച്ചക്കറിക്കും ഇപ്പോഴേ തീവില, പൊതുവിപണിയിൽ പൊള്ളുന്ന വിലക്കയറ്റം
'മെയ്ഡ് ഇൻ ഇന്ത്യ' കളിപ്പാട്ടങ്ങൾ ഇനി ലോകമെമ്പാടും കിട്ടും! ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രം