
കേരളത്തിൽ തേങ്ങ വില ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിച്ചുയരുകയാണ്. സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കാനും വെള്ളം ശുദ്ധീകരിക്കാനും ഒക്കെയാണ് വ്യവസായ ശാലകളിൽ ചിരട്ട ഉപയോഗിച്ചു വരുന്നത്. നിലവിൽ ഒരു കിലോ ചിരട്ടയ്ക്ക് ഇപ്പോൾ 33 രൂപ വരെ നാട്ടിൽ വില കിട്ടുന്നുണ്ട്. ഡിമാന്റ് കൂടിയതോടെ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമൊക്കെ ആളുകൾ എത്തിയാണ് ചിരട്ട കൊണ്ടുപോകുന്നത്. തേങ്ങ വിലയാകട്ടെ നാൾക്ക് നാൾ ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിക്കുകയാണ്. ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ ക്വിന്റലിന് 4500 രൂപയിലെത്തി നിൽക്കുകയാണ് പച്ചത്തേങ്ങയുടെ വില. തേങ്ങയുടെ ഈ വിലയിടിവിൽ കടുത്ത ആശങ്കയിലാണ് വ്യാപാരികളും കർഷകരും.
അതേസമയം ഒരു കിലോ ചിരട്ടയ്ക്ക് 33 രൂപ വരെ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലെയും, കർണാടകയിലെയും ചിരട്ടക്കരി വ്യവസായശാലകളിലേക്കാണ് ഈ ചിരട്ടയെല്ലാം പോകുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമിക്കാനും വെള്ളം ശുദ്ധീകരിക്കാനും ചിരട്ട ഉപയോഗിക്കാൻ തുടങ്ങി. ഇതൊടെയണ് ചിരട്ടയുടെ നല്ല കാലം പിറന്നതും കമ്പോളത്തിൽ വിലയേറിയതും. ഇങ്ങനെയൊക്കെ ചിരട്ടയുടെ ഡിമാന്റ് കൂടിയെങ്കിലും തൊണ്ടോടെ തേങ്ങ വിൽക്കുന്ന കർഷകന് നേട്ടമൊന്നുമില്ല. ചിരട്ട വേറെയാക്കിത്തന്നെ വിൽക്കുമ്പോഴേ കർഷകന് നേട്ടമുണ്ടാകുന്നുള്ളൂവെന്നാണ് അവർ പറയുന്നത്.