ഡൗ ജോൺസ് സൂചിക ഇടിഞ്ഞു: യുഎസ് ഫെഡറൽ റിസർവ് യോ​ഗം നിർണായകം, പ്രതീക്ഷയോടെ നിക്ഷേപകർ

By Web TeamFirst Published Jun 15, 2021, 11:23 PM IST
Highlights

ടെസ്‍ല, ആപ്പിൾ, ആമസോൺ എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.

ന്യൂയോർക്ക്: യുഎസ് ഇക്വിറ്റി മാർക്കറ്റിൽ നാസ്ഡാക്ക് സൂചികയും എസ് ആന്റ് പി 500 ഉം ഇന്നലെ നേട്ടം കൈവരിച്ചു. കാറ്റലിസ്റ്റുകളുടെ അഭാവത്തിൽ ഡൗ ജോൺസ് സൂചിക ഇടിഞ്ഞു, എസ് ആന്റ് പി 500 ലെ നേട്ടം നാമമാത്രമായി തുടർന്നു. ധനകാര്യ രം​ഗത്തെപ്പറ്റിയുളള കൂടുതൽ സൂചനകൾക്കായി നിക്ഷേപകർ ഈ ആഴ്ചത്തെ ഫെഡറൽ റിസർവിന്റെ യോ​ഗത്തിനായി കാത്തിരിക്കുകയാണ്.
 
കഴിഞ്ഞ ഏഴ് പ്രവൃത്തി ദിവസങ്ങളിൽ ടെക്നോളജി-ഹെവി നാസ്ഡാക്ക് ആറാം സെഷനിൽ ഉയർന്നു, ടെസ്‍ല, ആപ്പിൾ, ആമസോൺ എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.
 
പണപ്പെരുപ്പ കാഴ്ചപ്പാടിൽ നിക്ഷേപകർ ഈ ആഴ്ച സെൻട്രൽ ബാങ്കിൽ നിന്ന് പുതിയ നയ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്, യുഎസ് സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കുകയാണെന്നാണ് സമീപകാല റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്ക ലഘൂകരിക്കാൻ സഹായിച്ചിട്ടുണ്ട്. പണപ്പെരുപ്പത്തിന്റെ വർദ്ധനവ് താൽക്കാലികമാണെന്ന് ഫെഡറൽ ഉറപ്പുനൽകുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. എന്നാൽ ഫെഡറൽ റിസർവിന്റെ വരാൻ പോകുന്ന നയ തീരുമാനം ഭാവി മുന്നേറ്റങ്ങൾ, നിക്ഷേപ മനോഭാവം എന്നിവയിൽ പ്രധാനമാണ്. 
 
നാസ്ഡാക്ക് കോമ്പോസിറ്റ് സൂചിക 0.7 ശതമാനവും എസ് ആന്റ് പി 500 0.2 ശതമാനവും ഉയർന്നപ്പോൾ, ഡൗ ജോൺസ് വ്യാവസായിക ശരാശരി 0.3 ശതമാനം ഇടിഞ്ഞു.

click me!