മികച്ച മാസമായി ജൂൺ, വിദേശ ഫണ്ട് പ്രവാഹത്തിൽ ​ഗണ്യമായ പുരോ​ഗതി നേടി ഇന്ത്യൻ മൂലധന വിപണി

Web Desk   | Asianet News
Published : Jun 29, 2020, 11:07 AM ISTUpdated : Jun 29, 2020, 11:10 AM IST
മികച്ച മാസമായി ജൂൺ, വിദേശ ഫണ്ട് പ്രവാഹത്തിൽ ​ഗണ്യമായ പുരോ​ഗതി നേടി ഇന്ത്യൻ മൂലധന വിപണി

Synopsis

വിദേശ നിക്ഷേപ വരവിലെ ഈ വർധനവ് ജൂൺ മാസത്തിൽ ഇന്ത്യൻ വിപണികളെ എട്ട് ശതമാനം മുന്നേറാൻ സഹായിച്ചിട്ടുണ്ട്.

മുംബൈ: ജൂൺ ഒന്ന് മുതൽ ജൂൺ 26 വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ട് പ്രവാഹം ഗണ്യമായി മെച്ചപ്പെട്ടു. അഭൂതപൂർവമായ സാമ്പത്തിക, ധനപരമായ ഉത്തേജനവും സമ്പദ്‌വ്യവസ്ഥ ക്രമേണ വീണ്ടും തുറക്കുന്നതും ഇന്ത്യൻ മൂലധന വിപണിക്ക് ​ഗുണകരമായി. 

ഇന്ത്യൻ സ്ഥാപനങ്ങളിലെ വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ (എഫ്ഐഐ) നിക്ഷേപം ജൂണിൽ 2.87 ബില്യൺ ഡോളറാണ്, ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ 8.42 ഡോളർ വിറ്റുപോയതിനെത്തുടർന്ന് മെയ് മാസത്തിൽ 1.71 ബില്യൺ ഡോളറിന്റെ നിക്ഷേപത്തോടെ എഫ്ഐഐകൾ ക്രമേണ ഇന്ത്യൻ ഓഹരികളിലുളള തങ്ങളുടെ വിഹിതം വർധിപ്പിച്ച്. 

വിദേശ നിക്ഷേപ വരവിലെ ഈ വർധനവ് ജൂൺ മാസത്തിൽ ഇന്ത്യൻ വിപണികളെ എട്ട് ശതമാനം മുന്നേറാൻ സഹായിച്ചിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന് ലഭ്യമായ കണക്കുകൾ പ്രകാരം, എഫ്ഐഐകൾ ഏറ്റവും ഉയർന്ന വിഹിതമായ 1.57 ബില്യൺ ഡോളർ ധനകാര്യ സേവന വി‌‌‌‌ഭാ​ഗത്തിലേക്കാണ് എത്തിയത്. 

PREV
click me!

Recommended Stories

രണ്ടാഴ്‌ചക്കിടെ നാലാമത്തെ വർധനവ്, സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി; ഇന്ധനവില വർധനവിൽ നട്ടംതിരിഞ്ഞ് ഓട്ടോ ടാക്‌സി തൊഴിലാളികൾ
രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്കിടെ പ്രതീക്ഷ നല്‍കി ക്രൂഡ് വില താഴേക്ക്; യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ, ഓഹരി വിപണിയിലും നേട്ടം